Challenger App

No.1 PSC Learning App

1M+ Downloads
ബോബോ പാവപരീക്ഷണം നടത്തിയ മനശാസ്ത്രജ്ഞൻ ?

Aസ്റ്റീഫൻ എം കോറി

Bകോഹ്ളർ

Cആൽബർട്ട് ബന്ദൂര

Dതോൺഡൈക്

Answer:

C. ആൽബർട്ട് ബന്ദൂര

Read Explanation:

ബോബോ പാവ പരീക്ഷണം - ആൽബർട്ട് ബന്ദൂര

ആൽബെർട്ട് ബന്ദുറ ബയോഗ്രഫി: ഹിസ് ലൈഫ്, വർക്ക് ആൻഡ് തിയറീസ്

  • ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു. 
  • കുട്ടികൾ രക്ഷിതാക്കളുടെയും, മുതിർന്നവരുടെയും ദൃശ്യ മാധ്യമങ്ങളിൽ കാണുന്ന ആളുകളുടെയും, പെരുമാറ്റ രീതികളെയും അനുകരിക്കുകയും, അവലംബിക്കുകയും ചെയ്യുന്നുവെന്നു, ബന്ദുര, തന്റെ ബോബോ പാവ പരീക്ഷണത്തിലൂടെ (Bobo Doll Experiment) തെളിയിച്ചു.
  • ബന്ദൂര ബോബോ ഡോൾ പരീക്ഷണം നടത്തിയ വർഷം - 1961
     

ബോബോ പാവ പരീക്ഷണം ഘട്ടം ഘട്ടമായി:

  1. വലിയൊരു പാവയെ, പ്രസിദ്ധനായ ഒരു വീഡിയോ മോഡൽ, അതിക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ചിത്രം, കുട്ടികളെ കാണിക്കുന്നു.
  2. ശേഷം മനോഹരമായ കളിക്കോപ്പുകൾ നിറച്ച ഒരു മുറിയിൽ, കുട്ടികളെ ഇരുത്തുന്നു. കുട്ടികൾക്ക് കളിക്കോപ്പുകൾ കൈക്കലാക്കാൻ സാധിക്കാത്ത വിധത്തിലാണ് അവ ക്രമീകരിച്ചിരുന്നത്.
  3. കളിക്കോപ്പുകൾ കൈക്കലാക്കാൻ സാധിക്കാതെ, കുട്ടികൾ അങ്ങേയറ്റം നിരാശരാവുകയും, കോപാകുലരായി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നു.
  4. തുടർന്ന് കുട്ടികളെ മറ്റൊരു മുറിയിൽ കൊണ്ട് പോകുന്നു.
  5. ആ മുറിയിൽ നേരത്തെ കാണിച്ച വീഡിയോയിലുള്ള പാവകളാണ് ഉള്ളത്. 88 % കുട്ടികളും, വീഡിയോ ചിത്രത്തിൽ കണ്ടത് പോലെ പാവയെ അതിക്രൂരമായി ആക്രമിക്കുന്നു.
  6. 8 മാസത്തിന് ശേഷം, ഇതേ കുട്ടികളെ നിരീക്ഷിച്ചപ്പോഴും, 40% കുട്ടികളും അതേ അക്രമണ സ്വഭാവം വീണ്ടും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.

Related Questions:

What is the primary educational implication of Gagné’s hierarchy of learning?
Which level of Kohlberg’s theory is also known as the “Principled Level” of moral development?
Erikson's psychosocial theory emphasizes the interaction between:

സാമൂഹിക പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. ഈ സിദ്ധാന്തം വഴി മനുഷ്യർ പരസ്പരം കാര്യങ്ങൾ എങ്ങനെ പഠിക്കുന്നു എന്നത് കണ്ടെത്താൻ ശ്രമിക്കുന്നു.
  2. ബന്ദൂര പിന്നീട് ഈ സിദ്ധാന്തത്തിന്റെ പേര് സാമൂഹിക വികസന സിദ്ധാന്തം എന്നാക്കി മാറ്റി.
  3. ജനിതകമായ പ്രവർത്തനത്തെക്കാൾ പരിസ്ഥിതിയാണ് ഒരാളുടെ പെരുമാറ്റം രൂപപ്പെടുന്നതിൽ സഹായിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു.
    Which of the following is a common social problem for adolescents?