App Logo

No.1 PSC Learning App

1M+ Downloads
ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട് അമേരിക്കൻ വിപ്ലവകാരികൾ കടലിലേക്ക് വലിച്ചെറിഞ്ഞ തേയില പെട്ടികളുടെ എണ്ണം?

A142

B242

C342

D442

Answer:

C. 342

Read Explanation:

ബോസ്റ്റൺ ടീ പാർട്ടി

  • ബ്രിട്ടീഷ് ഗവൺമെന്റ്  അമേരിക്കൻ കോളനികളിൽ ഏർപ്പെടുത്തിയ  നികുതി നയങ്ങൾക്ക്, പ്രത്യേകിച്ച് 1773-ലെ ടീ ആക്ടിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിഷേധമായിരുന്നു ബോസ്റ്റൺ ടീ പാർട്ടി
  • 1773 ഡിസംബർ 16 ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി
  • അതിലുണ്ടായിരുന്ന 342 പെട്ടി തേയില അവർ കടലിലേക്ക് വലിച്ചെറിഞ്ഞു.
  • ഈ സംഭവമാണ് ബോസ്റ്റൺ ടീപാർട്ടി എന്നറിയപ്പെടുന്നത് 
  • ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന : സൺസ് ഓഫ് ലിബർട്ടി

Related Questions:

ഇവയിൽ ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന ഏതാണ്?
രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം ഏതാണ് ?
വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളം ആയും കോളനികളെ കണക്കാക്കിയ ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പിലാക്കിയ നിയമം അറിയപ്പെടുന്നത് എന്ത് പേരിലാണ്?
അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡണ്ട് ആര്?
1787ലെ ഭരണഘടനാ കൺവെൻഷൻ പ്രകാരം അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?