Challenger App

No.1 PSC Learning App

1M+ Downloads
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?

Aഇന്ത്യ-ഇംഗ്ലണ്ട്

Bഇന്ത്യ - ഓസ്ട്രേലിയ

Cഇന്ത്യ - ബംഗ്ലാദേശ്

Dഇന്ത്യ - ശ്രീലങ്ക

Answer:

B. ഇന്ത്യ - ഓസ്ട്രേലിയ

Read Explanation:

ബോർഡർ-ഗവാസ്‌കർ ട്രോഫി

  • ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി.
  • വിഖ്യാതരായ മുൻ ക്യാപ്റ്റൻമാരായ ഓസ്‌ട്രേലിയയുടെ അലൻ ബോർഡർ, ഇന്ത്യയുടെ സുനിൽ ഗവാസ്‌കർ എന്നിവരുടെ പേരിലാണ് പരമ്പര അറിയപ്പെടുന്നത്.
  • 1996 - 97 കാലയളവിലാണ് ആദ്യ ബോർഡർ-ഗവാസ്‌കർ ട്രോഫി മത്സരം അരങ്ങേറിയത്.
  • പ്രഥമ മത്സരത്തിൽ ഇന്ത്യ ജേതാക്കളായി.
  • 1996 മുതൽ 65 ഇന്നിംഗ്സുകളിൽ നിന്ന് 3262 റൺസ് നേടി സച്ചിൻ ടെണ്ടുൽക്കറാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ്  നേടിയിട്ടുള്ളത്.
  • 20 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയിട്ടുള്ള അനിൽ അനിൽ കുംബ്ലെയാണ്  ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും വിക്കറ്റുകൾ നേടിയിട്ടുള്ള ബൗളർ.

Related Questions:

പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്നത് ആര് ?
2025 ലോക പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
2019-ലെ ഡേവിസ് കപ്പ് നേടിയ രാജ്യം ?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ കായിക താരം ആര് ?