App Logo

No.1 PSC Learning App

1M+ Downloads
ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ട കാലഘട്ടം :

Aബി.സി. 1500-നും 1000-നും ഇടയ്ക്ക്

Bബി.സി. 800-നും 600-നും ഇടയ്ക്ക്

Cബി.സി. 1000-നും 800-നും ഇടയ്ക്ക്

Dബി.സി. 600-നും 400-നും ഇടയ്ക്ക്

Answer:

B. ബി.സി. 800-നും 600-നും ഇടയ്ക്ക്

Read Explanation:

ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും

  • ബി.സി. 800-നും 600-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്. 

  • ഓരോ വേദത്തോടും അനുബന്ധിച്ചു എഴുതപ്പെട്ടവയാണിവ. 

  • യാഗങ്ങളുടെയും യജ്ഞങ്ങളുടെയും പ്രാധാന്യത്തേ വിശദീകരിക്കുന്നവയാണ് ഈ കൃതികൾ. 

  • ആരണ്യകങ്ങൾ എന്ന പേരി അറിയപ്പെടുന്നത് വാസ്‌തവത്തിൽ ബ്രാഹ്മണങ്ങളുടെ ഒരു ഭാഗംതന്നെയാകുന്നു. 

  • വനാന്തരങ്ങളിൽ ധ്യാനനിമഗ്നരായിക്കഴിഞ്ഞിരുന്ന മുനികൾ രചിച്ചതകൊണ്ടാകാം ആരണ്യകം എന്ന പേർ സിദ്ധിച്ചത്. 

  • ഐതരേയം, തൈത്തിരീയ  ,ബൃഹദാരണ്യകം എന്നിവ പ്രാധാന്യമർഹിക്കുന്നു .

  • ഹിന്ദു ശ്രുതി സാഹിത്യത്തിന്റെ ഒരു ഭാഗമാണ് ബ്രാഹ്മണം. ഇത് നാലു് വേദങ്ങളുടെ ഒരു വ്യാഖ്യാനമാണ്. 

  • ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക ശാഖയുടെ വ്യാഖ്യാനമായിരിക്കും. 

  • സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്. 

  • ഋഗ്വേദത്തെപറ്റി രണ്ട് യജുർവേദത്തെ പറ്റി ആറ് സാമവേദത്തെ പറ്റി പത്ത് പിന്നെ ഒരെണ്ണം അഥർവവേദത്തെക്കുറിച്ച്

  • ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. 

  • ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. 


Related Questions:

ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ ആരാണ് പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തത് ?
The groups of Aryans who reared cattle were known as tribes. The chieftain of each tribe was known as :
ആര്യ കാലഘട്ടത്തിൽ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?
ആര്യൻ എന്ന വാക്കിനർഥം :
തത്വമസി എന്ന വാക്യം ഏതു വേദത്തിലേതാണ് ?