ബ്രിട്ടിഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?
Aലിട്ടൺ പ്രഭു
Bവില്യം ബെന്റിക്
Cറിപ്പൺ പ്രഭു
Dവെല്ലസ്ലി പ്രഭു
Answer:
C. റിപ്പൺ പ്രഭു
Read Explanation:
റിപ്പണ്‍ പ്രഭു (1880-1884)
- വിദ്യാഭ്യാസ രംഗം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുവേണ്ടി 1882 ല്‍ ഹണ്ടര്‍ കമ്മീഷനെ ഏര്‍പ്പെടുത്തിയ വൈസ്രോയി
- ഇന്ത്യയിലെ ആദ്യത്തെ റഗുലര്‍ സെന്‍സസ് നടന്ന സമയത്തെ വൈസ്രോയി
- ഇല്‍ ബര്‍ട്ട് ബില്‍ (1883) വിവാദകാലത്തെ വൈസ്രോയി
- 1881 ല്‍ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബാലവേലയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വൈസ്രോയി
- ഇന്ത്യയില്‍ ആദ്യമായി തൊഴില്‍ നിയമങ്ങള്‍ ഉണ്ടായത് റിപ്പണ്‍ പ്രഭുവിൻ്റെ കാലത്താണ്
- പ്രാദേശിക പത്ര നിയമം റദ്ദ് ചെയ്ത (1882) വൈസ്രോയി
- അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇംഗ്ലീഷ് സൈന്യത്തെ പിന്‍വലിച്ച് ആ രാജ്യവുമായി സൗഹൃദ്ദബന്ധം പുനഃസ്ഥാപിച്ച വൈസ്രോയി
- ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പടുന്ന വൈസ്രോയി
- ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം ഏത് വൈസ്രോയിയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്തിരിക്കുന്നു
- ഈജിപ്ത് പ്രശ്നത്തില്‍ രാജിവെച്ച വൈസ്രോയി.