App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർക്കെതിരെ നടന്ന സന്ന്യാസി കലാപത്തെ പശ്ചാത്തലമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏത് ?

Aദുർഗേശ നന്ദിനി

Bആനന്ദമഠം

Cസേവാസദൻ

Dകൃഷ്‌ണ ചരിത്ര

Answer:

B. ആനന്ദമഠം

Read Explanation:

സന്യാസി ലഹള

  • 1770 - ലെ ബംഗാൾ ക്ഷാമം ഉൽപാദനത്തിൽ കുറവുണ്ടാക്കുകയും പല ജമീന്ദാർമാർക്ക് നികുതി അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു
  • അതുകൊണ്ട് ജമീന്ദാർമാരിൽ പലരുടെയും ഭൂമി കണ്ടുകെട്ടുകയും ചെയ്തു .
  • കൂടാതെ സന്യാസിമാരെയും ഫക്കീർമാരെയും ബ്രിട്ടീഷുകാർ കൊള്ളക്കാരായി കണക്കാക്കി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
  • ഇത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച് അരനൂറ്റാണ്ടോളം തുടർന്ന കലാപത്തിന് കാരണമായി .
  • ഭബാനി പഥക് , ദേവി ചൗധുറാണി എന്നിവരായിരുന്നു കലാപം നയിച്ചത്. 
  • ബങ്കിം ചന്ദ്ര ചാറ്റർജി ' ആനന്ദമഠം ' എന്ന കൃതി രചിച്ചത് സന്യാസി ലഹളയെ അടിസ്ഥാനമാക്കിയാണ് 
  • ബംഗാൾ , ബിഹാർ , ഒഡീഷ എന്നി പ്രദേശങ്ങളിലായാണ് ലഹള നടന്നത് 

Related Questions:

ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും . ശരിയായ ജോഡി ഏതൊക്കെ ? 

  1. ഹിന്ദു മഹാസഭ - മദൻ മോഹൻ മാളവ്യ  
  2. ബഹിഷ്‌കൃത ഹിതകാരിണി സഭ - ഗോപാലകൃഷ്ണൻ ഗോഖലെ  
  3. ഖിലാഫത്ത് പ്രസ്ഥാനം - അലി സഹോദരന്മാർ  
  4. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ - ചന്ദ്രശേഖർ ആസാദ് 
    വിദേശ വസ്തുക്കളുടെ ബഹിഷ്കരണം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി ?
    ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം ഏതു വർഷമായിരുന്നു?
    Forward Policy' was initiated by :

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ? 

    1. ഇന്നത്തെ ഗുജറാത്തിലെ കത്തിയവാഡ് ഉപദ്വീപിൽ സ്ഥിതി ചെയ്തിരുന്ന പാക്കിസ്ഥാനുമായി അതിർത്തിയുണ്ടായിരുന്ന ഒരു നാട്ടുരാജ്യമാണ് - ജുനഗഡ് 
    2. ജുനഗഡിലെ രാജാവ് നവാബും ഭൂരിപക്ഷ ജനത ഹിന്ദുക്കളും ആയിരുന്നു  
    3. ജുനഗഡിന്റെ അധീശത്വം അംഗീകരിച്ചിരുന്ന രണ്ട് നാട്ടുരാജ്യങ്ങൾ ആയിരുന്നു - മാൻഗ്രോൽ , ബാബറിയാബാദ്  
    4. ഇന്ത്യ ഗവണ്മെന്റ് ജുനഗഡിൽ നടത്തിയ ജനഹിത പരിശോധനയിൽ അവിടെയുള്ള ജനങ്ങൾക്ക് ഇന്ത്യയിൽ ചേരുന്നതിനെ അനുകൂലിച്ചു തുടർന്ന് നവാബ് പാക്കിസ്ഥാനിലേക്ക് പോയി