Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം :

Aകോൽക്കർ യുദ്ധം

Bപ്ലാസി യുദ്ധം

Cവട്ടിച്ചുട്ട് യുദ്ധം

Dഗറില്ലാ യുദ്ധം

Answer:

D. ഗറില്ലാ യുദ്ധം

Read Explanation:

പഴശ്ശി വിപ്ലവം:

  • പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം : 1793 മുതൽ 1805 വരെ
  • ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും ശക്തമായതാണ് പഴശ്ശിയുദ്ധം
  • മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങളിൽ ഒന്ന് : പഴശ്ശി വിപ്ലവങ്ങൾ
  • പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവാണ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
  • പഴശ്ശി രാജയുടെ രാജവംശം : കോട്ടയം രാജവംശം 
  • (കോട്ടയം രാജവംശം സ്ഥാപിച്ചത് : ഹരിശ്ചന്ദ്ര പെരുമാൾ ആണ്)

 

  • പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം : ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങൾ
  • പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം : പുരളിമല
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രമാണ് : ഗറില്ലാ യുദ്ധം (ഒളിപ്പോര്)

 

ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ, ജനങ്ങളെ സംഘടിപ്പിച്ച് തിരിക്കാനുള്ള കാരണം:

  1. കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം നൽകാത്തത്
  2. വയനാടിനു മേൽ അവകാശവാദവും ഉന്നയിച്ചത്

Related Questions:

അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ജനകീയ പ്രക്ഷോഭം ഏത് ?
The channar revolt by the Nadar women was the fight for the right to .............
പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം?

ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹിന്ദുമതത്തിലെ എല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം നടന്നത്
  2. 1931-ൽ വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.
  3. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയത്

    കുറിച്യ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ ഏത് ?

    1. 1812-ലാണ് കുറിച്യ ലഹള ഉണ്ടായത്.
    2. വയനാട് ജില്ലയിലെ കുറിച്യ-കുംഭാര വിഭാഗത്തിൽപ്പെട്ടവർ ആണ് ലഹളക്ക് നേതൃത്വം നല്കിയത്.
    3. പ്രധാന നേതാവ് രാമനമ്പി ആയിരുന്നു.
    4. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിൽ നടപ്പിലാക്കിയ ജനവിരുദ്ധ നികുതി നയങ്ങൾക്കെതിരെ നടത്തിയ ലഹള.