App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിൻ്റെ ആസ്ഥാനം ?

Aനെൽസൺ ദ്വീപ്

Bകോട്ടൂല ഡി ദ്വീപ്

Cറോസ് ദ്വീപ്

Dഹക്കം ദ്വീപ്

Answer:

C. റോസ് ദ്വീപ്

Read Explanation:

ദ്വീപസമൂഹങ്ങൾ

ഇന്ത്യയിൽ രണ്ട് ദ്വീപസമൂഹങ്ങളാണ് ഉള്ളത്; 

  • ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹവും 

  • ലക്ഷദ്വീപസമൂഹവും.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

  • ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം. 

  • ആകെ 572 ദ്വീപുകൾ ഉള്ളതിൽ 38 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.

  •  'ഉൾക്കടൽ ദ്വീപുകൾ', 'ന്യൂ ഡെൻമാർക്ക്' എന്നിങ്ങനെ അറിയപ്പെട്ടിരിന്നുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ്.

  • ആസ്ഥാനം പോർട്ട് ബ്ലയറാണ്

  • ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിൻ്റെ ആസ്ഥാനം റോസ് ദ്വീപ് ആയിരുന്നു.

  • ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ആൻഡമാനിലെ ബാരൺ ദ്വീപിലാണ്.

  • ജരാവ, ഓൻചസ്, ഷോംപെൻസ് തുടങ്ങിയ ഗോത്രവിഭാഗങ്ങൾ കാണപ്പെടുന്നത് ആൻഡമാനിലാണ്.

  • ആൻഡമാനിനെ വടക്കൻ ആൻഡമാൻ, മധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെ തിരിക്കുന്നു.

  • ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപാണ് മധ്യ ആൻഡമാൻ.

  • ഈ ദ്വീപുകൾ സമുദ്രാന്തർ പർവതങ്ങളുടെ ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.


ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചില പ്രധാന പർവതക്കൊടുമുടികളാണ് 

  • സാഡിൽ കൊടുമുടി (ഉത്തര ആൻഡമാൻ 738 മീറ്റർ)

  • മൗണ്ട് ഡയാവോളോ (മധ്യ ആൻഡമാൻ 515 മീറ്റർ)

  • മൗണ്ട് കോയോബ് (ദക്ഷിണ ആൻഡമാൻ 460 മീറ്റർ)

  • മൗണ്ട് തുയ്ലർ (ഗ്രേറ്റ് നിക്കോബാർ 642 മീറ്റർ) 

പ്രധാനമന്ത്രി നരേന്ദ്രമോദി 2018 ഡിസംബറിൽ പുതിയ പേരുകൾ പ്രഖ്യാപിച്ച ആൻഡമാനിലെ ദ്വീപുകളാണ് 

  • സുഭാഷ്‌ചന്ദ്ര ബോസ് ദ്വീപ് - റോസ് ദ്വീപ്

  • ഷഹീദ് ദ്വീപ് - നെയിൽ ദ്വീപ്

  • സ്വരാജ് ദ്വീപ് - ഹാവ്‌ലോക് ദ്വീപ്


Related Questions:

The Jarawa's was tribal people of which island
The largest island in the Andaman and Nicobar group is?
The largest island in Lakshadweep is?
ലക്ഷദ്വീപ് സമൂഹത്തിൽ എത ദ്വീപുകളുണ്ട് ?
ഇന്ത്യൻ നേവിയുടെ ഉടമസ്ഥതയിൽ മുംബൈ തുറമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് ഏതാണ് ?