Challenger App

No.1 PSC Learning App

1M+ Downloads
ബ്രൂണറുടെ ബുദ്ധിവികാസത്തിന്റെ അനുക്രമമായ മൂന്ന് ഘട്ടങ്ങൾ ഏതെല്ലാം?

Aപ്രവർത്തന ഘട്ടം, ബിംബന ഘട്ടം, പ്രതിരൂപാത്മക ഘട്ടം

Bബിംബനഘട്ടം പ്രതിരൂപാത്മകഘട്ടം പ്രവർത്തന ഘട്ടം

Cപ്രവർത്തന ഘട്ടം പ്രതിരൂപാത്മകഘട്ടം ബിംബനഘട്ടം

Dബിംബനഘട്ടം പ്രവർത്തന ഘട്ടം പ്രതിരൂപാത്മകഘട്ടം

Answer:

A. പ്രവർത്തന ഘട്ടം, ബിംബന ഘട്ടം, പ്രതിരൂപാത്മക ഘട്ടം

Read Explanation:

ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ 

  1. പ്രവർത്തന ഘട്ടം 
  2. ബിംബന ഘട്ടം 
  3. പ്രതിരൂപാത്മക ഘട്ടം

1. പ്രവർത്തന ഘട്ടം (Enactive Stage)

  • പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷയിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞെന്ന് വരില്ല.
  • ഏതൊരു ആശയത്തിൻ്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ് എന്നതാണ് ബ്രൂണറുടെ അഭിപ്രായം.

2. ബിംബന ഘട്ടം (Iconic Stage)

  • നേരിട്ടുള്ള അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.

3. പ്രതിരൂപാത്മക ഘട്ടം (Symbolic Stage)

  • അമൂർത്താശയങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും  പ്രകടിപ്പിക്കുന്നതുമായ ഘട്ടം. 
  • കുട്ടി നേടിയ അറിവിനെ പ്രതീകങ്ങളുപയോഗിച്ച് കോഡ് ചെയ്യാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.
  • ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് ഈ ഘട്ടത്തിൽ ആണ്.

മൂർത്ത വസ്തുതകൾ ആദ്യവും ചിത്രങ്ങളും രൂപങ്ങളും അടങ്ങിയ അർദ്ധ മൂർത്ത വസ്തുക്കൾ അതിനുശേഷവും തുടർന്ന് അമൂർത്ത വസ്തുക്കളും എന്ന ക്രമത്തിൽ പഠനാനുഭവങ്ങൾ ഒരുക്കുകയാണെങ്കിൽ ആശയരൂപീകരണം കൂടുതൽ ദൃഢമാകും.

 


Related Questions:

മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ (Concrete Operational Stage) ഒരു സവിശേഷതയാണ്
Who is the advocate of Zone of Proximal Development?
"Problems are not dangerous instead they are important points for the increase in sensitivity and potential" was said by
“Psycho-social Development” (മനോ-സാമൂഹിക വികാസം) ഏറ്റവും പ്രധാനമായ ഘട്ടം ഏതാണ്?
മറ്റുള്ളവരെ അനുകരിച്ചും നിരീക്ഷിച്ചും പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന് മുൻധാരണയെ അടിസ്ഥാനമാക്കിയുള്ള ബിഹേവിയറൽ തെറാപ്പി ആണ് ________ ?