Challenger App

No.1 PSC Learning App

1M+ Downloads
ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നെപ്പോളിയൻ സ്ഥാപിച്ച 'സിങ്കിംഗ് ഫണ്ടി'ൻ്റെ ഉദ്ദേശ്യം എന്തായിരുന്നു?

Aഅടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന്

Bസൈനിക പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിന്

Cപൊതു കടം കുറയ്ക്കുന്നതിന്

Dഇവയൊന്നുമല്ല

Answer:

C. പൊതു കടം കുറയ്ക്കുന്നതിന്

Read Explanation:

നെപ്പോളിയന്റെ ഭരണ പരിഷ്കാരങ്ങൾ :

  • 1799 ൽ നെപ്പോളിയൻ  ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്തു.
  • ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
  • ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങൾക്ക് പ്രചോദനമായത്

പ്രധാന പരിഷ്കാരങ്ങൾ :

  • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
  • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
  • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
  • സാമ്പത്തികപ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
  • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

Related Questions:

യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?
ഗില്ലറ്റിൻ ഉപയോഗിച്ച് വധിക്കപ്പെട്ട ലൂയി പതിനാറാമന്റെ ഭാര്യയായ ഫ്രഞ്ച് രാജ്ഞി ആര്?
നെപ്പോളിയൻ ബോണപാർട്ട് ബാങ്ക് ഓഫ് ഫ്രാൻസ് ( ദി ബാങ്ക് ഡി ഫ്രാൻസ്) സ്ഥാപിച്ച വർഷം?
The Tennis Court Oath is associated with:

നെപ്പോളിയൻ അധികാരത്തിലേക്ക് വന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറി' എന്നറിയപ്പെടുന്ന ഭരണ വ്യവസ്ഥയെ നെപ്പോളിയൻ അട്ടിമറിച്ചു
  2. 1789 നവംബർ 9-നാണ് നെപ്പോളിയൻ അധികാരം പിടിച്ചെടുത്തത്
  3. 1804 ൽ  ജനപിന്തുണയോടെ നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം  അവരോധിക്കപ്പെട്ടു