App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ?

A110

B112

C280

D360

Answer:

C. 280

Read Explanation:

ധനകാര്യ കമ്മീഷൻ

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം ഇന്ത്യൻ രാഷ്ട്രപതി രൂപീകരിക്കുന്ന കമ്മീഷനുകളാണ് ധനകാര്യ കമ്മീഷനുകൾ

  • ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ നിർവചിക്കുന്നതിനായിട്ടാണ് ധനകാര്യ കമ്മീഷനുകൾ രൂപീകരിക്കുന്നത്.

  • ധനകാര്യ കമ്മീഷൻ ഒരു അർദ്ധ നീതിന്യായ സംവിധാനമാണ്(Quasi Judicial Body).

  • സാധാരണയായി അഞ്ചുവർഷം കൂടുമ്പോഴാണ് ധനകാര്യ കമ്മീഷനെ പുതുതായി രൂപീകരിക്കുന്നത്.

  • ന്യൂഡൽഹിയിലെ ടോൾസ്റ്റോയ് മാർഗിലുള്ള 'ജവഹർ വ്യാപാർഭവൻ' ആണ് ധനകാര്യ കമ്മീഷന്റെ ആസ്ഥാനം.

ധനകാര്യ കമ്മീഷന്റെ ഘടന

  • 1 ചെയർമാനും 4 അംഗങ്ങളും ഉൾപ്പെടെ 5 അംഗങ്ങളാണ് ധനകാര്യ കമ്മീഷനിൽ ഉണ്ടാകുന്നത്.
  • ധനകാര്യ കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  • കാലാവധി പൂർത്തിയായ ശേഷം ചെയർമാനെയും അംഗങ്ങളെയും, ആവശ്യമെങ്കിൽ വീണ്ടും നിയമിക്കുവാൻ സാധിക്കും.
  • ചെയർമാന്റെയും അംഗങ്ങളുടെയും യോഗ്യത തീരുമാനിക്കാൻ പാർലമെന്റിന് അധികാരം ഉണ്ടായിരിക്കും.
  • പൊതുകാര്യങ്ങളിലെ പ്രവർത്തി പരിചയം (Experience in public affairs) ആണ് ചെയർമാന്റെ യോഗ്യതയായി പാർലമെന്റ് നിശ്ചയിച്ചിരിക്കുന്നത്.

കമ്മീഷനിലെ മറ്റു നാല് അംഗങ്ങളുടെ യോഗ്യത ഇപ്രകാരമാണ് : 

  • ഒരു ഹൈക്കോടതി ജഡ്ജിയോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി ആകാൻ യോഗ്യതയുള്ള വ്യക്തിയോ ആയിരിക്കണം.
  • പൊതുവിലുള്ള ധനകാര്യ വിഷയങ്ങളിലും ഗവൺമെന്റുമായി ബന്ധപ്പെട്ട ധനകാര്യ വിഷയങ്ങളിലും പ്രത്യേക അറിവുള്ള വ്യക്തി ആയിരിക്കണം.
  • സാമ്പത്തിക ശാസ്ത്രത്തിൽ പ്രത്യേക അറിവുള്ള വ്യക്തി ആയിരിക്കണം.

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടികളിലാണ് ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത്?
The schedule which specifies the powers, authority and responsibilities of municipalities
Where was VVPAT used for the first time in an election in India?

Which is/are true regarding CAG ?  

  1. CAG can be removed like a High Court Judge and on the same grounds  
  2. CAG holds office for 5 years
Advocate General of the State is appointed for the period of :