App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏത് ഭേദഗതി പ്രകാരമാണ് കൂറ് മാറ്റ നിരോധന നിയമം പാസ്സായത് ?

A91-ാം ഭേദഗതി

B42-ാം ഭേദഗതി

C44-ാം ഭേദഗതി

D52-ാം ഭേദഗതി

Answer:

D. 52-ാം ഭേദഗതി

Read Explanation:

കൂറുമാറ്റ നിരോധന നിയമം(Anti defection Law)
  • 1985 ൽ 52-ാം ഭരണഘടനാ ഭേദഗതി വഴിയാണ് കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത്.
  • ഭരണഘടനയുടെ 102-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്.
  • ഇതിനായി 10-ാം പട്ടിക (Schedule) ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

ഇത് പ്രകാരം താഴെ നൽകുന്ന കാരണങ്ങളാൽ ഒരു വ്യക്തിക്ക് സഭാംഗത്വം നഷ്ടപ്പെടാം :

  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ പാർട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജി വച്ചാൽ
  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിന്നാൽ
  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി വോട്ടു ചെയ്യുകയോ ചെയ്താൽ പ്രസ്തുത അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും.

  • കൂറുമാറ്റ നിരോധനനിയമമനുസരിച്ച് ലോക്സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് : ലോക്സഭാ സ്പീക്കർ.
  • കൂറുമാറ്റ നിരോധനനിയമമനുസരിച്ച് രാജ്യസഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് : രാജ്യസഭാ ചെയർമാൻ
  • കൂറുമാറ്റ നിരോധന നിയമം വഴി പാർലമെന്റിൽ നിന്നും ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി : ലാൽ ദുഹോമയും

  • കൂറുമാറ്റ നിരോധന നിയമം വഴി കേരള നിയമസഭയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തി : ആർ ബാലകൃഷ്ണപിള്ള


Related Questions:

Art. 21A which provides the right to free and compulsory education for children between 6 to 14 years is inserted through which amendment of the constitution?
ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയുക

  1. ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു
  2. മൂന്നിൽ ഒന്നിൽ കുറയാത്ത സീറ്റുകൾ സ്ത്രികൾക്കായി സംവരണം ചെയ്തു.
  3. 29 വിഷയങ്ങൾ ഉൾപ്പെടുത്തി പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗമായി
    Which amendment added the 10th Schedule to the Constitution?
    2002 ൽ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി വരുത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?