App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കുന്നത് ?

Aആമുഖം

Bഅനുബന്ധങ്ങൾ

Cമൗലികാവകാശങ്ങൾ

Dഭേദഗതികൾ

Answer:

A. ആമുഖം

Read Explanation:

ഭരണഘടനയുടെ ആമുഖം

  • ഇന്ത്യൻ  ഭരണഘടനയുടെ വിശാലമായ സവിശേഷതകളുടെ സാരാംശം.
  • ‘ഭാരതത്തിലെ ജനങ്ങളായ നാം’ (We the people of India) എന്നാണ് ആമുഖം ആരംഭിക്കുന്നത്  
  • ആമുഖം അനുസരിച്ച്, ‘ഇന്ത്യ ഒരു പരിമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്’ ആണ്. 
  • ആമുഖത്തിന്റെ ശില്പി : ജവഹർലാൽ നെഹ്റു
  • നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം (Objective resolution) ആണ് ഭരണഘടനയുടെ ആമുഖം ആയി മാറിയത്. 
  • ആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുളളൂ (1976-ലെ 42-ാം ഭരണഘടനാ ഭേദഗതി)
  • ആമുഖത്തിൽ 'സോഷ്യലിസം, മതേതരത്വം' എന്നീ ആശയങ്ങൾ ഉൾപ്പെടുത്തിയത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.

വിശേഷണങ്ങൾ :

  • ‘ഇന്ത്യയുടെ രാഷ്ട്രീയ ജാതകം’ (Political Horoscope) എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് : കെ എം മുൻഷി
  • ‘ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്’ (Identity Card) എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് : എൻ എ പൽക്കിവാല
  • ‘ഭരണഘടനയുടെ താക്കോൽ’ (Key To The Constitution) എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് : ഏനെസ്‌റ് ബർക്കർ
  • ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ (Heart & Soul) എന്നും ആമുഖത്തെ വിശേഷിപ്പിച്ചത് : താക്കുർ ദാസ് ഭാർഗവ്
  • ‘ഭരണഘടനയുടെ ആത്മാവ്, താക്കോൽ’ (Soul and Key to the Constitution) എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് : ജവഹർലാൽ നെഹ്റു

Related Questions:

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?
The Preamble to the Indian Constitution was inspired by the Preamble of Constitution of ______.
ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത്?
In which case did the Supreme Court held that the preamble is a part of the Constitution?
ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരേ ഒരു തീയതി ഏത്?