Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ പ്രസിഡന്റ് ആരായിരുന്നു ?

Aഡോ.സച്ചിദാനന്ദ സിന്‍ഹ

Bജവഹർ ലാൽ നെഹ്‌റു

Cഡോ.രാജേന്ദ്ര പ്രസാദ്

Dഡോ.ബി.ആര്‍. അംബേദ്‌കർ

Answer:

C. ഡോ.രാജേന്ദ്ര പ്രസാദ്

Read Explanation:

         Dr .രാജേന്ദ്രപ്രസാദ് 

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി
  • ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് - 1916ലെ ലക്‌നൗ സമ്മേളനത്തിൽ
  • 1921ല്‍ ദേശ്‌ എന്ന ഹിന്ദി വാരിക ആരംഭിച്ച ഇന്ത്യന്‍ രാഷ്‌ട്രപതി
  • ചമ്പാരന്‍ സത്യാഗ്രഹം എന്ന പുസ്തകത്തിന്റെ (1922) കര്‍ത്താവ്‌
  • ആദ്യമായി കോൺഗ്രസ് പ്രസിഡന്റായ വർഷം - 1934 - 1935 (ബോംബെ സമ്മേളനം)
  • ദേശീയ പതാക തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത്‌
  • ആത്മകഥ - ആത്മകഥ (1946)
  • വിഭക്ത ഭാരതം (1946) രചിച്ചത്‌
  • 1946 സെപ്തംബ൪ രണ്ടിന്‌ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ കൃഷി-ഭക്ഷ്യവകുപ്പു മന്ത്രി
  • ബീഹാര്‍ ഗാന്ധി
  • ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി
  • ആദ്യത്തെ ഏഷ്യന്‍ ഗെയിംസ്‌ 1951ല്‍ ഉദ്ഘാടനം ചെയ്തു 
  • ഭാരതരത്നം നേടിയ ആദ്യ രാഷ്‌ട്രപതി(1962) 
  • അന്ത്യവിശ്രമസ്ഥലം - മഹാപ്രയാൺഘട്ട് (പാറ്റ്ന)

Related Questions:

മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ, ആദിവാസി, ഒഴിവാക്കപ്പെട്ട പ്രദേശങ്ങൾ എന്നിവയ്ക്കായുള്ള ഉപദേശക സമിതിയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
i. ഇതിന്റെ അധ്യക്ഷൻ സർദാർ പട്ടേൽ ആയിരുന്നു.
ii. മൗലികാവകാശ ഉപകമ്മിറ്റി, ന്യൂനപക്ഷ ഉപകമ്മിറ്റി തുടങ്ങിയ ഉപകമ്മിറ്റികൾ ഇതിൽ ഉൾപ്പെട്ടിരുന്നു.
iii. ഇത് ഭരണഘടനാ അസംബ്ലിയുടെ ഒരു ഉപകമ്മിറ്റിയായി തരംതിരിക്കപ്പെട്ടിരുന്നു.
iv. ഇത് ഭരണഘടനയുമായി ബന്ധപ്പെട്ട ഉള്ളടക്കപരമായ വിഷയങ്ങൾ കൈകാര്യം ചെയ്തു.

ശരിയായ ഉത്തരം: B) i, ii, ഉം iv ഉം മാത്രം

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ (1) എന്നും (2) എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. പ്രസ്താവനകളെ സംബന്ധിച്ച് താഴെ പറയുന്ന ഓപ്ഷനുകളിൽ ഏതാണ് ശരി എന്ന് കണ്ടെത്തുക.

  1. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ഡോ. ബി.ആർ. അംബേദ്കർ ആയിരുന്നു.

  2. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം, 1947-ന്റെ പ്രഭാവം പരിശോധിക്കാനുള്ള കമ്മിറ്റിയുടെയും അധ്യക്ഷൻ ഡോ. ബി.ആർ. അംബേദ്കർ ആയിരുന്നു.

The National Anthem was adopted by the Constituent Assembly in
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ?
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?