Challenger App

No.1 PSC Learning App

1M+ Downloads
ഭാഗങ്ങളുടെ ആകെ തുകയേക്കാൾ മെച്ചപ്പെട്ടതാണ് അതിന്റെ സമഗ്രത എന്ന് സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം.

Aവ്യവഹാര വാദം (Behaviourism)

Bഘടനാവാദം (Structuralism)

Cഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt theory)

Dജ്ഞാന നിർമ്മിതി വാദം (Cognitive theory)

Answer:

C. ഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt theory)

Read Explanation:

ഗസ്റ്റാള്‍ട്ട് മനശാസ്ത്രം / സാമഗ്രതാവാദം 

    • പരിസരത്തിൻറെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്നു കരുതുന്ന സമീപനമാണ് ഗസ്റ്റാള്‍ട്ട് സിദ്ധാന്തം.
    • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
    • പൂർണ്ണതയ്ക്ക് അതിൻറെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപ ഗുണത്തെ ഗസ്റ്റാൾട്ട് എന്നു വിളിക്കാം.
    • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
    • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
    • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
    • അംശങ്ങളുടെ ആകെത്തുകയെക്കാള്‍ മെച്ചപ്പെട്ടതാണ് സമഗ്രത. സമഗ്രതയിൽ ആണ് യഥാർഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്.
    • കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന ചിമ്പാൻസിയിൽ  നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി.

Related Questions:

പഠനത്തിൽ ഉണ്ടാകുന്ന ഉച്ചാരണ വൈകല്യം പരിഹരിക്കാൻ ചെയ്യേണ്ടത്?
താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?
എല്ലാ കുട്ടികളിൽ നിന്നും ഒരേപോലെയുള്ള കഴിവുകളും നേട്ടങ്ങളും പ്രതീക്ഷിക്കാൻ പറ്റാത്തത് ?
ഒരു പ്രത്യേക പരിശീലന പരിപാടി വഴി വ്യക്തിക്ക് എത്രമാത്രം നേട്ടം കൈവരിക്കാനാകും എന്നനുമാനിക്കാൻ വേണ്ടിയാണ് ................. നടത്തുന്നത്.
ഭാഷാപഠനത്തെക്കുറിച്ച് പിയാഷെ അവതരിപ്പിച്ച നിലപാട് ഏതാണ് ?