App Logo

No.1 PSC Learning App

1M+ Downloads
ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?

Aഗുല്‍സാരിലാല്‍ നന്ദ

Bജവഹര്‍ലാല്‍ നെഹ്‌റു

Cമൊറാര്‍ജി ദേശായി

Dവിനോബാഭാവെ

Answer:

C. മൊറാര്‍ജി ദേശായി

Read Explanation:

മൊറാർജി ദേശായി (1977 - 1979):

  • നാലു വർഷത്തിൽ ഒരിക്കൽ ജന്മദിനം ആഘോഷിച്ചിരുന്ന പ്രധാനമന്ത്രി (ഫെബ്രുവരി 29).

  • 1896 ഫെബ്രരുവരി 29, ഗുജറാത്തിലെ ബൽസാർ ജില്ലയിലെ ബദേലിയിൽ ജനിച്ചു.

  • ഉത്തർപ്രദേശിന് പുറത്ത് ജനിച്ച ആദ്യ പ്രധാനമന്ത്രി.

  • ഉത്തർപ്രദേശിന് പുറത്ത് അടക്കം ചെയ്ത ആദ്യ പ്രധാനമന്ത്രി.

  • ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി.

  • മുഖ്യമന്ത്രി, ഉപപ്രധാനമന്ത്രി എന്നീ പദവികൾ ശേഷം പ്രധാനമന്ത്രിയായ ആദ്യവ്യക്തി.

  • ഉപപ്രധാനമന്ത്രി ആയതിനുശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.

  • രണ്ട് ഉപപ്രധാനമന്ത്രിമാർ ഒരേസമയം ഉണ്ടായിരുന്ന കേന്ദ്രമന്ത്രിസഭാ മൊറാർജി ദേശായി മന്ത്രിസഭ (1977 – 79).

  • കേന്ദ്രത്തിൽ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.

  • ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും (1991), പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്താനിയും (1990) ലഭിച്ച ഏക വ്യക്തി.

  • “റോളിംഗ് പദ്ധതി” നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി.

  • പ്രധാനമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി (81 വയസ്സ്).

  • ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.

  • പാർലമെന്റിലെ പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി (രാജ് ഘട്ടിൽ).

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ധനമന്ത്രി ആയിരുന്ന വ്യക്തി.

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേന്ദ്ര ബഡ്ജറ്റുകൾ (10) അവതരിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി.

  • ലോക്സഭയുടെ കാലാവധി ആറു വർഷത്തിൽ നിന്നും തിരിച്ച് 5 വർഷത്തിലേക്ക് കൊണ്ടുവന്ന പ്രധാനമന്ത്രി.

  • (ഇന്ദിരാഗാന്ധിയാണ് അടിയന്തരാവസ്ഥക്കാലത്ത് 42 ഭരണഘടന ഭേദഗതി പ്രകാരം, ലോക്സഭയുടെ കാലാവധി 5 ൽ നിന്നും 6 വർഷം ആക്കി മാറ്റിയത്.)

  • പദവിയിൽ നിന്നും രാജിവെച്ച ആദ്യ ഉപപ്രധാനമന്ത്രി.

  • പിന്നോക്ക സമുദായമായ സംവരണത്തിനായി മണ്ഡൽ കമ്മീഷനെ നിയോഗിച്ച പ്രധാനമന്ത്രി.

  • മൊറാർജി ദേശായിയുടെ അന്ത്യ വിശ്രമ സ്ഥലം : അഭയ് ഘട്ട്.

  • മൊറാർജി ദേശായിയുടെ ആത്മകഥ “ദ് സ്റ്റോറി ഓഫ് മൈ ലൈഫ്” (The story of my life.)

  • പ്രധാന കൃതികൾ:

    • Discourse on the Geetha

    • Miracles of urine therapy


Related Questions:

An independent body constituted to give advice on economic and related issues to the Government of India especially to the Prime Minister is?
ഉത്തർപ്രദേശിന് പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ബാങ്ക് ദേശസാൽക്കരണം നടത്തുന്നതിനു മുമ്പ് ഇന്ദിരാഗാന്ധി ആരിൽ നിന്നാണ് ധനമന്ത്രി പദം ഏറ്റെടുത്തത്?
പ്രൈവറ്റ് കമ്പനിയെ കുറിച്ച് വിവാദ പരാമർശം നടത്തിയതിനു കോടതി രണ്ട് കോടി രൂപ പിഴചുമത്തിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ?
രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരായിരുന്നു ?