App Logo

No.1 PSC Learning App

1M+ Downloads
ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ് ഏതാണ് ?

Aകിലോഗ്രാം

Bന്യൂട്ടൻ

Cജൂൾ

Dപാസ്കൽ

Answer:

B. ന്യൂട്ടൻ

Read Explanation:

എസ്‌.ഐ.യൂണിറ്റ്:

  • ഇന്ന്‌ ലോകം മുഴുവന്‍ അടിസ്ഥാന യൂണിറ്റായി അംഗീകരിച്ചിരിക്കുന്നത്‌ എസ്‌.ഐ. യൂണിറ്റാണ്‌.
  • 1960ലാണ്‌ എസ്‌.ഐ. യൂണിറ്റിനെ ലോകവ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയത്‌.
  • ശാസ്ത്രലോകത്ത്‌ വിവിധ അളവുകൾ അവതരിപ്പിക്കുന്നത്‌ എസ്‌.ഐ. യൂണിറ്റിലാണ്‌.

മാസിന്റെയും ഭാരത്തിന്റെയും SI യൂണിറ്റ്:

  • മാസിന്റെ (പിണ്ഡം) അടിസ്ഥാന (S.I) യൂണിറ്റ് - കിലോഗ്രാം (kg)
  • ഭാരത്തിന്റെ (Weight) അടിസ്ഥാന (S.I) യൂണിറ്റ് - ന്യൂട്ടൻ (SCERT Based)
  • F = mg ആയിരിക്കും.
  • ഇവിടെ mg എന്നത് വസ്തുവിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. അതായത് ഒരു വസ്തുവിനെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ആ വസ്തുവിന്റെ ഭാരം. അതു കൊണ്ട് അതിന്റെ യൂണിറ്റ് ന്യൂട്ടൺ ആയിരിക്കും. 

Related Questions:

Large transformers, when used for some time, become very hot and are cooled by circulating oil. The heating of the transformer is due to ?
കർണ്ണപടത്തിലുണ്ടാകുന്ന കമ്പനം അതിനോട് ചേർന്ന് കാണുന്ന എന്തിനെയാണ് കമ്പനം ചെയ്യിക്കുന്നത്?
വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് എന്തിനുദാഹരണമാണ് ?
രണ്ടു പോയിന്റ് ചാർജുകൾക്കിടയിൽ വാതകമോ ശൂന്യതയോ അല്ലാത്ത മറ്റൊരു മാധ്യമം ഉണ്ടെങ്കിൽ, കൂളോംബ് നിയമത്തിൽ ε₀ യ്ക്ക് പകരം ഉപയോഗിക്കേണ്ടത് താഴെ പറയുന്നവയിൽ ഏതാണ്?
സമവൈദ്യുത മണ്ഡലത്തിലെ (Uniform electric field) സമ പൊട്ടൻഷ്യൽ പ്രതലം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?