ഭാഷാ സമഗ്രത ദർശനം ഏതെല്ലാം സിദ്ധാന്തങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ?
Aസാമൂഹ്യ ജ്ഞാന നിർമ്മിതി വാദവും സർവ്വഭാഷാ വ്യാകരണവും
Bശിശുകേന്ദ്രീകൃത വിദ്യാഭ്യാസവും സർവ്വഭാഷാ വ്യാകരണവും
Cസർവ്വ ഭാഷാ വ്യാകരണവും ഔപചാരിക ബോധനരീതികളും
Dസാമൂഹ്യ ജ്ഞാന നിർമ്മിതിവാദം, സർവ്വഭാഷാ വ്യാകരണം, അന്തർദൃഷ്ടി സിദ്ധാന്തം, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം
Answer:
D. സാമൂഹ്യ ജ്ഞാന നിർമ്മിതിവാദം, സർവ്വഭാഷാ വ്യാകരണം, അന്തർദൃഷ്ടി സിദ്ധാന്തം, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം
Read Explanation:
ഭാഷാ വികസനം:
- യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
- മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.
- മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.
ഭാഷാ വികസനം - പിയാഷെ:
- ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
- ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു.
- ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.
ഭാഷാ വികസനം - നോം ചോംസ്കി (Noam Chomsky):
- ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, നോം ചോം (Noam Chomsky) ആണ്.
- ഭാഷയുടെ പ്രാഗ് രൂപം, മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും, അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ്, കുട്ടിയെ പ്രാപ്തനാക്കേണ്ടത്, എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
- ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ, ഭാഷ സ്വായത്തമാക്കുന്നതിനുള്ള, ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.
ഭാഷാ വികസനം – വൈഗോട്സ്കി:
- അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
- ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
- ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
ഭാഷാ വികസനം - സ്കിന്നർ:
- മുതിർന്നവരുടെ ഭാഷാ പ്രയോഗത്തെ അനുകരിച്ചാണ്, കുട്ടി ഭാഷ പഠിക്കുന്നത്, എന്നതാണ് സ്കിന്നറുടെ നിഗമനം.
- കുഞ്ഞുങ്ങൾ, ഭാഷ പഠിക്കുന്നത്, ചോദനം (Stimulus), പ്രതികരണം (Responds), പ്രബലനം (Reinforcement), ആവർത്തനം (Repetition), അനുകരണം (Imitation) തുടങ്ങിയ പ്രക്രിയകളിലൂടെയാണ്, എന്നാണ് സ്കിന്നറുടെ വാദം.
- കുഞ്ഞുങ്ങൾ ഭാഷ സ്വായത്തമാക്കുന്നത്, പ്രവർത്തനാനുബന്ധനം (Operant Conditioning) വഴിയാണ്.
- അതായത് കുഞ്ഞുങ്ങൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ, പദങ്ങൾ, വാക്യങ്ങൾ എന്നിവയെ പ്രബലനം ചെയ്യുക വഴി, ഭാഷയുടെ അംഗീകൃതമായ ഉയർന്ന തലങ്ങളിലേക്ക്, കുഞ്ഞുങ്ങളെ എത്തിക്കാം.
- സമ്മാനം, ശിക്ഷ തുടങ്ങിയ പ്രബലനങ്ങളും കുട്ടിയുടെ ഭാഷാ വികസനത്തെ സ്വാധീനിക്കുന്നുണ്ട്.
ഭാഷാ വികസനം - ആർബർട്ട് ബന്ദുര
- സാമൂഹ്യ പഠന സിദ്ധാന്തത്തിൽ, ഊന്നി നിന്നു കൊണ്ട് തന്നെയാണ്, ബന്ദുര ഭാഷാ പഠനത്തെയും സമീപിച്ചത്.
- തന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതിലൂടെയും (Observation), മാതൃകയാക്കുന്നതിലൂടെയും (Modelling) ആണ്, കുട്ടി പുതിയ ആശയങ്ങൾ പഠിക്കുന്നത്.