Challenger App

No.1 PSC Learning App

1M+ Downloads
ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?

Aഎന്റെ ഗന്ധർവ്വ സ്നേഹിതൻ

Bനീലവെളിച്ചം

Cതേന്മാവ്

Dയക്ഷി

Answer:

B. നീലവെളിച്ചം

Read Explanation:

  • നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന മലയാളചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്.
  • സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്.
  • വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 2-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു.
  • മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.

Related Questions:

നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി തുടങ്ങിവെച്ച പദ്ധതി ?
താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്
മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിനെ സംബന്ധിച്ച ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. കാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക വിഭാഗത്തിൽ 3 സിനിമകൾ പ്രദർശിപ്പിച്ച ഇന്ത്യയിലെ ഏക സംവിധായകൻ
  2. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാൻ
  3. ആദ്യമായി സംവിധാനം ചെയ്ത ചിത്രം - വാനപ്രസ്ഥം
  4. കാഞ്ചനസീത, തമ്പ്, മഞ്ഞ്, എസ്തപ്പാൻ, പഞ്ചവടിപ്പാലം എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ ആയിരുന്നു