Challenger App

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?

A4

B2

C6

D3

Answer:

B. 2

Read Explanation:

ഭൂപടവർഗ്ഗീകരണം തോതിന്റെ(scale) അടിസ്‌ഥാനത്തിൽ

  • ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ രണ്ടായി തിരിച്ചിരിക്കുന്നു:

    1. ചെറിയ തോത് ഭൂപടങ്ങൾ(Small scale maps)
    2. വലിയ തോത് ഭൂപടങ്ങൾ(Large scale maps)

  • ലോകം, വൻകരകൾ, രാജ്യങ്ങൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങളെ ചെറിയൊരു കടലാസിൽ ചിത്രീകരിക്കേണ്ടി വന്നാൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമെ അവയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളു.

  • വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി തയാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയ തോത് ഭൂപടങ്ങൾ (Small Scale Maps).

  • എന്നാൽ താരതമ്യേന ചെറിയ ഭൂപ്രദേ ശങ്ങളായ വില്ലേജോ വാർഡോ ആണ് ഭൂപടത്തിൽ ചിത്രീകരിക്കുന്നതെങ്കിൽ ഒട്ടേറെ വിവരങ്ങൾ അതിൽ ഉൾപ്പെടുത്താൻ കഴിയും.

  • ഇത്തരത്തിൽ താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങൾ

  • ചെറിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :
    • അറ്റ്ലസ് ഭൂപടം (Atlas Map)
    • ചുമർഭൂപടങ്ങൾ  (Wall Maps)

  • വലിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :
    • കഡസ്ട്രൽ ഭൂപടം(Cadastral Map),
    • ധരാതലീയ ഭൂപടം (Topographical Map)

Related Questions:

Which of the following trees shed their leaves once in a year?
2025ൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മാസം
Which among the following country is considered to have the world’s first sustainable biofuels economy?
On which among the following dates Earth may be on Perihelion (Closest to Sun)?
Which of the following soil has air space and loosely packed?