ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ
Aസംവഹന വൃഷ്ടി
Bചക്രവാത വ്യഷ്ടി
Cപർവ്വത വൃഷ്ടി
Dപ്രതിചക്രവാത വൃഷ്ടി
Answer:
A. സംവഹന വൃഷ്ടി
Read Explanation:
സംവഹനമഴ
- അന്തരീക്ഷതാപത്താൽ വികസിച്ച് മുകളിലേക്കുയരുന്ന വായു തണുത്ത് ഘനീഭവിച്ച് കുമുലസ് മേഘങ്ങൾ രൂപമെടുക്കുന്നു.
- തുടർന്ന് ഇടിമിന്നലോടു കൂടി മഴയുണ്ടാകുന്നു. സാധാരണയായി
- ഉച്ചകഴിഞ്ഞുണ്ടാകുന്ന ഈ മഴ അധികനേരം നീണ്ടുനിൽക്കാറില്ല.
- ഇത്തരത്തിലുണ്ടാകുന്ന മഴയെ സംവഹനമഴ (Convectional rain) എന്നു വിളിക്കുന്നു.
- സംവഹനമഴ ഉഷ്‌ണമേഖലയിലെ ഒരു സാധാരണ ഉഷ്‌ണകാലപ്രതിഭാസമാണ്.
- ഇതിനെ ഉച്ചലിത വ്യഷ്ടി എന്നും വിളിക്കുന്നു.
ശൈലവൃഷ്‌ടി
- കടലിൽനിന്നു നീരാവി നിറഞ്ഞ കാറ്റ് കരയിലേക്കു നീങ്ങുകയും പർവതച്ചരിവുകളിലൂടെ ഉയർന്ന് തണുത്ത് ഘനീഭവിച്ച് മേഘരൂപം പ്രാപിക്കു കയും ചെയ്യുന്നു.
- കാറ്റിന് അഭിമുഖമായ പർവതങ്ങളുടെ വശങ്ങളിൽ കൂടുതൽ മഴ ലഭി ക്കുമ്പോൾ മറുവശങ്ങളിൽ താഴ്ന്നിറങ്ങുന്നത് വരണ്ട കാറ്റായതിനാൽ അവിടെ മഴ ലഭിക്കുന്നില്ല.
- ഇത്തരത്തിലുണ്ടാകുന്ന മഴയെ പർവത വ്യഷ്ടി അഥവാ ശൈലവൃഷ്‌ടി (Orgraphic rainfall) എന്നറിയപ്പെടുന്നു
ചക്രവാതവ്യഷ്ടി
- ചക്രവാതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മഴ.
- ചക്രവാതത്തിന്റെ മധ്യഭാഗത്ത് ഉഷ്ണവായുവും, ശീതവായുവും കൂട്ടിമുട്ടുന്നു.
- ഈ സമയത്ത് ശീതവായു ഉഷ്ണവായുവിനെ മുകളിലേക്ക് തള്ളുന്നു.
- വായു ഉയർന്ന് പൊങ്ങുമ്പോൾ അതിലെ നീരാവി ഘനീഭവിച്ച് മഴയായി പെയ്തിറങ്ങുന്നു.