App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?

Aമുംബൈ

Bചെന്നൈ

Cതിരുവനന്തപുരം

Dകോൽക്കത്ത

Answer:

B. ചെന്നൈ

Read Explanation:

ഭൂമധ്യരേഖ

  • ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.

  • ഭൂമധ്യരേഖയുടെ അക്ഷാംശം പൂജ്യം ഡിഗ്രിയാണ്.

  • ഭൂമധ്യരേഖയുടെ വടക്കുഭാഗം ഉത്തരാർദ്ധഗോളം (Northern Hemisphere) എന്നും ഭൂമധ്യരേഖയുടെ തെക്ക് ഭാഗം ദക്ഷിണാർദ്ധഗോളം (Southern Hemisphere) എന്നും അറിയപ്പെടുന്നു.

  • ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.

  • വലിയ വൃത്തം' എന്നറിയപ്പെടുന്നത് ഭൂമധ്യരേഖയാണ്.

  • Intertropical convergent zone എന്നറിയപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശമാണ്.

  • ഭൂമധ്യരേഖക്ക് വടക്ക് ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.

  • ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്‌നാട്.

  • ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരമാണ് ചെന്നൈ

  • ഭൂമധ്യരേഖയോട് ഏറ്റവും അടുത്തുള്ള ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനമാണ് തിരുവനന്തപുരം.


Related Questions:

ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
ലോകത്തില്‍ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം?
Which is the northernmost point of the Indian mainland?
The Northern most point of India :
സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?