App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ :

Aഉപ ധ്രുവീയ ന്യൂനമർദ്ദ മേഖല

Bഉഷ്ണമേഖല ന്യൂനമർദ്ദ മേഖല

Cധ്രുവീയ ഉച്ചമർദ്ദ മേഖല

Dഉപോഷ്‌ണ ഉച്ചമർദ്ദ മേഖല

Answer:

D. ഉപോഷ്‌ണ ഉച്ചമർദ്ദ മേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഉപോഷ്‌ണ ഉച്ചമർദ്ദ മേഖല (Subtropical High Pressure Belt)

  • ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ.

  • മധ്യരേഖാ പ്രദേശത്തു നിന്നു ചൂടുപിടിച്ച് ഉയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിൻ്റെ സ്വാധീനത്താൽ ഉപോഷ്‌ണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു. അതിനാൽ ഈ മേഖലയിൽ ഉച്ചമർദം അനുഭവപ്പെടുന്നു.

  • ഹോഴ്‌സ് ലാറ്റിറ്റ്യൂഡ് എന്നറിയുന്നു

  • കപ്പലുകൾക്ക് തിരശ്ചീന തലത്തിലെ കാറ്റിന്റെ അഭാവം കാരണം 30º ഉത്തര അക്ഷാംശത്തോട് ചേർന്നുള്ള ഭാഗം കടക്കാൻ പ്രയാസമായിരുന്നു.

  • ഭാരം കുറയ്ക്കാൻ വേണ്ടി കുതിരകളെ കടലിലിറക്കിയതിന് ശേഷം കപ്പൽ യാത്ര തുടരുമായിരുന്നു. 

  • കുതിരകളെ കടലിലിറക്കേണ്ടി വരുന്ന ഈ നിർവ്വാത മേഖലയ്ക്ക് കുതിര അക്ഷാംശം (ഹോഴ്‌സ് ലാറ്റിറ്റ്യൂഡ്) എന്ന പേര് വന്നത്.


Related Questions:

ഘനീഭവിക്കലിനുള്ള പ്രധാന കാരണം :
Which layer of the Atmosphere helps in Radio Transmission?
കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായി കാണപ്പെടുന്നത് :
ഓസോൺ പാളിയിൽ രൂപപ്പെട്ടിരുന്ന ഏറ്റവും വലിയ സുഷിരം അടഞ്ഞതായി 2020 ഏപ്രിലിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രദേശം ഏതാണ് ?
തൂവൽ രൂപത്തിൽ കാണപ്പെടുന്ന മേഘങ്ങളെ പറയുന്ന പേര് എന്ത് ?