Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് -----

Aവ്യത്യാസം സംഭവിക്കുന്നില്ല

Bവര്‍ധിക്കുന്നു

Cകുറയുന്നു

Dകുറയുകയും കൂടുകയും ചെയ്യുന്നു

Answer:

C. കുറയുന്നു

Read Explanation:

തുടർച്ചയായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരി ക്കുന്ന ഒരു അന്തരീക്ഷഘടകമാണ് ജലബാഷ്പം. കാലദേശഭേദങ്ങൾക്കനുസൃതമായി അന്തരീക്ഷത്തിലെ ജല ബാഷ്പത്തിന്റെ അളവിൽ വ്യത്യാസം കണ്ടുവരുന്നു. അതുപോലെ ഉയരം കൂടുന്തോറും ഇതിന്റെ അളവ് കുറഞ്ഞ് വരുന്നതായി കാണാം. ഉഷ്ണമേഖലാപ്രദേശത്ത് വായുവിൽ ഏകദേശം 4 ശതമാനത്തോളം ജല ബാഷ്പമാണ് അടങ്ങിയിട്ടുള്ളതെങ്കിൽ വരണ്ടതും തണുത്തതുമായ മരുഭൂമികളിലും തണുത്ത പ്രദേശങ്ങളിലും വായുവിൽ ജലബാഷ്പത്തിന്റെ അളവ് ഒരു ശതമാനത്തിൽ കുറവാണ്. ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കുറഞ്ഞുവരുന്നു.


Related Questions:

അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് -----രൂപംകൊള്ളുന്നത്
സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി
ഏത് വാതകമാണ് അരിപ്പയായി പ്രവർത്തിക്കുകയും അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നത്?
മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി
മിസോ സ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം ----എന്നറിയപ്പെടുന്നു.