Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന സ്ഥിതി ഏതാണ്?

Aസൂര്യോച്ചം

Bസൗരസമീപകം

Cഭൂമദ്ധ്യരേഖ

Dഗ്രഹണപഥം

Answer:

B. സൗരസമീപകം

Read Explanation:

  • ഭൂമിയുടെ സഞ്ചാരപഥം ദീർഘവൃത്താകൃതിയിൽ ആയതു കൊണ്ട് ഭൂമിക്കും സൂര്യനും തമ്മിലുള്ള ദൂരത്തിന് വ്യത്യാസം വരും.

  • ഒരു പരിക്രമണ വേളയിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നതിനെ സൗരസമീപകം (Perihelion) എന്നു പറയുന്നു.

  • ഇത് സംഭവിക്കുന്നത് ജനുവരി മാസത്തിലാണ് (പൊതുവെ ജനുവരി 3).

  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുന്നത് ജൂലൈ മാസത്തിലാണ് (പൊതുവെ ജൂലൈ 4) ഇതിനെ സൂര്യോച്ചം (Aphelion) എന്നു പറയുന്നു.


Related Questions:

ഋതുക്കളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സൂര്യന്റെ ആപേക്ഷിക സ്ഥാനമാറ്റത്തിന് അനുസരിച്ച് ഓരോ പ്രദേശത്തും സവിശേഷമായ കാലാവസ്‌ഥാസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലയളവിനെ ഋതുക്കൾ എന്ന് പറയുന്നു.
  2. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് ആണ് ഋതുഭേദങ്ങൾക്ക് പ്രധാന കാരണം.
  3. വസന്തകാലത്ത് പകലിന്റെ ദൈർഘ്യം കുറഞ്ഞുവരുന്നു.
  4. ശൈത്യകാലത്ത് പൊതുവെ ദൈർഘ്യമേറിയ രാത്രികളായിരിക്കും.
    ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിവസം ഏതാണ്?

    ദിനരാത്രങ്ങൾ രൂപം കൊള്ളുന്നതിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

    1. ഭൂമി ഭ്രമണം പൂർത്തിയാക്കാൻ ഏകദേശം 24 മണിക്കൂർ എടുക്കുന്നു.
    2. ഭൂമിക്ക് പ്രകാശം ലഭിക്കുന്നത് ചന്ദ്രനിൽ നിന്നാണ്.
    3. ഭ്രമണസമയത്ത് സൂര്യന് അഭിമുഖമായ ഭാഗത്ത് രാത്രി അനുഭവപ്പെടുന്നു.
    4. പ്രകാശ വൃത്തം (Circle of Illumination) ഭൂമിയിലെ രാത്രിയെയും പകലിനെയും വേർതിരിക്കുന്നു.

      ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കി സമയം നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ ഏവ?

      1. ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ സമയം ആവശ്യമാണ്.
      2. 15° തിരിയാൻ 60 മിനിറ്റ് സമയം വേണം.
      3. 1° തിരിയാൻ 4 മിനിറ്റ് സമയം ആവശ്യമാണ്.
      4. ഓരോ ഡിഗ്രി അക്ഷാംശത്തിനും 4 മിനിറ്റ് സമയ വ്യത്യാസമുണ്ട്.

        കോറിയോലിസ് പ്രതിഭാസത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

        1. ഭ്രമണം കാരണം സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ദിശാവ്യത്യാസം സംഭവിക്കുന്നു.
        2. ഈ ദിശാവ്യത്യാസത്തിന് കാരണമായ ബലത്തെ കോറിയോലിസ് ബലം എന്ന് വിളിക്കുന്നു.
        3. ഉത്തരാർധഗോളത്തിൽ വസ്തുക്കൾക്ക് ഇടതുവശത്തേക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നു.
        4. ദക്ഷിണാർധഗോളത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് വലതുവശത്തേക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നു.
        5. ഈ പ്രതിഭാസം കണ്ടെത്തിയത് അഡ്മിറൽ ഫെറൽ ആണ്.