ഭൂമിയിൽ പടിഞ്ഞാറൻ രേഖാംശങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ സമയം ....................Aകുറഞ്ഞുവരുന്നുBകൂടിവരുന്നുCമാറ്റമില്ലDസ്ഥിരമാണ്Answer: A. കുറഞ്ഞുവരുന്നു Read Explanation: രേഖാംശരേഖകൾഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖകളാണ് രേഖാംശരേഖകൾ.അന്തർദേശീയ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളെ ആസ്‌പദമാക്കിയാണ്.ആകെ രേഖാംശരേഖകൾ 360 ഡിഗ്രി ആണ് പൂജ്യം ഡിഗ്രി മധ്യരേഖാംശത്തു നിന്നും 180° കിഴക്കോട്ടും 180 ഡിഗ്രീ പടിഞ്ഞാറോട്ടും വരയ്ക്കുന്നു.അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്നത് ഭൂമധ്യരേഖയിലാണ്.ധ്രുവപ്രദേശത്ത് രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും.ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡമാണ് അൻ്റാർട്ടിക്ക്.പടിഞ്ഞാറൻ രേഖാംശങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ സമയം കുറഞ്ഞുവരുന്നു.ഭൂമിയിൽ കിഴക്കൻ രേഖാംശങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ സമയം കൂടിക്കൂടി വരുകയും ചെയ്യുന്നു. Read more in App