Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ പടിഞ്ഞാറൻ രേഖാംശങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ സമയം ....................

Aകുറഞ്ഞുവരുന്നു

Bകൂടിവരുന്നു

Cമാറ്റമില്ല

Dസ്ഥിരമാണ്

Answer:

A. കുറഞ്ഞുവരുന്നു

Read Explanation:

രേഖാംശരേഖകൾ

  • ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖകളാണ് രേഖാംശരേഖകൾ.

  • അന്തർദേശീയ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളെ ആസ്‌പദമാക്കിയാണ്.

  • ആകെ രേഖാംശരേഖകൾ 360 ഡിഗ്രി ആണ് 

  • പൂജ്യം ഡിഗ്രി മധ്യരേഖാംശത്തു നിന്നും 180° കിഴക്കോട്ടും  180 ഡിഗ്രീ പടിഞ്ഞാറോട്ടും വരയ്ക്കുന്നു.

  • അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്നത് ഭൂമധ്യരേഖയിലാണ്.

  • ധ്രുവപ്രദേശത്ത് രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും.

  • ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡമാണ് അൻ്റാർട്ടിക്ക്.

  • പടിഞ്ഞാറൻ രേഖാംശങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ സമയം കുറഞ്ഞുവരുന്നു.

  • ഭൂമിയിൽ കിഴക്കൻ രേഖാംശങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ സമയം കൂടിക്കൂടി വരുകയും ചെയ്യുന്നു.


Related Questions:

The Earth moves around the Sun. The movement of the earth around the Sun is called:
ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ച ഗ്രീക്ക് ചിന്തകന്മാർ ?
ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച വർഷം :

Q. വിവിധ ഭൗമ പ്രതിഭാസങ്ങൾ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഹിമാനികളുടെ അപരദന ഫലമായി, രൂപം കൊള്ളുന്ന ചാരു കസേരയുടെ രൂപത്തിലുള്ള താഴ്വരകൾ അറിയപ്പെടുന്നത്, ‘ബർക്കനുകൾ’ എന്നാണ്.
  2. ഹിമാനികൾ വഹിച്ചു കൊണ്ട് വരുന്ന അവസാദങ്ങൾ, ഹിമ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ, നിക്ഷേപിക്കപ്പെടുന്നതിന്റെ ഭാഗമായി, രൂപം കൊള്ളുന്ന ഭൂരൂപങ്ങളാണ്, ‘മൊറൈനുകൾ’.
  3. ചന്ദ്രകലയുടെ ആകൃതിയിൽ കാണപ്പെടുന്ന, മണൽ കൂനകൾ അറിയപ്പെടുന്നത്, ‘സിർക്കുകൾ’ എന്നാണ്.
    ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ജ്യോതിശാസ്ത്രജ്ഞൻ ?