Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ?

Aമാന്റിൽ

Bപുറകാമ്പ്

Cഭൂവൽക്കം

Dഅകകാമ്പ്

Answer:

C. ഭൂവൽക്കം

Read Explanation:

ഭൂവൽക്കം ( Crust)

  • ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഖരഭാഗമാണ്‌ ഭൂവൽക്കം.

  • ശിലാനിര്‍മിതമായ കട്ടിയുള്ള ഭാഗമാണിത്‌.

  • അത്കൊണ്ട് തന്നെ ശിലകളുടെയും ധാതുക്കളുടെയും കലവറ എന്നറിയപ്പെടുന്ന ഭൗമപാളി ഭൂവൽക്കമാണ്.

  • ഭൂവൽക്കത്തിന്റെ കനം എല്ലായിടത്തും ഒരുപോലെയല്ല.

  • സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

  • സമുദ്രതട ഭൂവൽക്കത്തിൻെറ കനം ശരാശരി 5 കിലോമീറ്ററും, വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം 30 കിലോമീറ്ററും ആണ്.

  • പ്രധാന പര്‍വതനിരകള്‍ സ്ഥിതിചെയ്യുന്നയിടങ്ങളില്‍ വന്‍കരഭൂവല്‍ക്കം കൂടുതല്‍ കനത്തില്‍ നില കൊള്ളുന്നു.

  • ഹിമാലയപര്‍വതമേഖലയില്‍ ഭൂവല്‍ക്കത്തിന്‌ 70 കിലോമീറ്ററോളം കനമുണ്ട്.

  • ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് ഭൂവൽക്കമാണ്.

  • ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ് സിയാൽ.

  • സിയാലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ലോഹങ്ങൾ സിലിക്കൺ, അലുമിനിയം എന്നിവയാണ്.

  • സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.

  • ഭൂവൽക്കത്തിൻറെയും മാൻറിലിൻറെയും അതിർവരമ്പാണ് മോഹോറോവിസ് വിച്ഛിന്നത.


Related Questions:

What is the separation of two lithospheric plates called?

താഴെ പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക : തെറ്റായ പ്രസ്‌താവനകൾ തിരിച്ചറിയുക :

  1. ഗുട്ടൻബർഗ് തുടർച്ചയില്ലാത്തത് എന്നത് താഴത്തെ മാന്റിലിനും പുറം കാമ്പിനും ഇടയിലുള്ള അതിർത്തിയാണ്
  2. കോൺറാഡ് നിർത്തലാക്കലിൽ നിന്നാണ് മാൻ്റിൽ ആരംഭിക്കുന്നത്
  3. റെപ്പിറ്റി നിർത്തലാക്കൽ എന്നത് മാന്റിലുകൾക്കിടയിലുള്ള സംക്രമണ മേഖലയാണ് മുകളിലും താഴെയുമുള്ള
  4. മൊഹറോവിസിക് നിർത്തലാക്കൽ എന്നത് മുകളിലും താഴെയുമുള്ള പുറംതോടിനുമിടയിലാണ് സ്ഥിതി ചെയ്യുന്നത്
    Who was the first person to say that the universe is expanding?
    The latitude at 0 degree is known as the _______.
    Which region of the Earth's interior corresponds to the term “Pyrosphere”?