Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

Aസമുദ്രം

Bതണ്ണീർത്തടങ്ങൾ

Cപീഠഭൂമി

Dപർവ്വത പ്രദേശങ്ങൾ

Answer:

B. തണ്ണീർത്തടങ്ങൾ

Read Explanation:

  • വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland).

  • പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു.

  • ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്.

  • തണ്ണീർത്തടങ്ങൾ‌ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്.

  • നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ.

  • ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.


Related Questions:

Find the local wind that blows in southern India during the summer.
2024 സെപ്റ്റംബറിൽ USA യിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?
ഇടിയോട് കൂടിയ കനത്ത മഴ ഉണ്ടാക്കുന്ന ' ഇടിമേഘങ്ങൾ ' അറിയപ്പെടുന്നത് എന്താണ് ?

ധരാതലീയ ഭൂപടങ്ങളിൽ തവിട്ട് നിറം നൽകി രേഖപ്പെടുത്തുന്ന സവിശേഷതകൾ ഏതെല്ലാം :

  1. കോണ്ടൂർ രേഖകൾ
  2. ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ
  3. ഗ്രിഡ് ലൈനുകൾ
  4. മണൽ കുന്നുകൾ

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

    1. വൻകര ശിലാ മണ്ഡലവും  സമുദ്രശില മണ്ഡലവും കൊണ്ട് നിർമ്മിതമായ ക്രമരഹിതമായ ആകൃതിയുള്ള ഭീമമായ ഒരു ഘന ശിലാപാളിയാണ്  ശിലാമണ്ഡല ഫലകം.
    2. വിവർത്തനിക ഫലകം എന്നും ശിലാമണ്ഡല ഫലകം അറിയപ്പെടുന്നു.
    3. അസ്തനോസ്ഫിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങൾ കാണപ്പെടുന്നത്.