Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപോസ്ഫിയർ

Cമിസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

A. സ്ട്രാറ്റോസ്ഫിയർ

Read Explanation:

സ്ട്രാറ്റോസ്ഫിയർ

  • ട്രോപ്പോപ്പാസിൽ തുടങ്ങി ഭൂമിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ പാളി

  • ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി

  • ജെറ്റ് വിമാനങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ പാളി

  • സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല അറിയപ്പെടുന്നത് - സ്ട്രാറ്റോപാസ്

  • സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന ഭാഗങ്ങളിലെ താപനില - 60 ഡിഗ്രി സെൽഷ്യസ്

  • സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കൂടുന്നു

  • തിരശ്ചീന തലത്തിലുള്ള വായുവിന്റെ ചലനമാണ് സ്ട്രാറ്റോസ്ഫിയറിൽ കൂടുതലായി കാണപ്പെടുന്നത് 

  • സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘങ്ങൾ - നാക്രിയസ് മേഘങ്ങൾ


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം. 
  2. വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം.
  3. ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾപരപ്പു വരെ ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം.
    ട്രോപോസ്ഫിയറിലെ ഓരോ 165 മീറ്റർ ഉയരത്തിലും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപനില കുറയുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര് ?
    ഭൂമിയിൽ ഏറ്റവും ഉയർന്ന താപ നിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് സമതാപരേഖ വരച്ചാൽ അത് ഭൂമധ്യരേഖയ്ക്ക് സമീപത്തു കൂടി കടന്നു പോകും. ഈ സാങ്കൽപിക രേഖയാണ് :

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

    • മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം

    • ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്. 

    • ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്.

    ഭൂമിയുടെ അന്തരീക്ഷത്തിൽ മൂന്നാമത് ഏറ്റവും കുടുതൽ കാണപ്പെടുന്ന വാതകം ഏതാണ് ?