Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?

Aഹാകി പരിവർത്തന മേഖല

Bമോഹോ പരിവർത്തന മേഖല

Cസീക്കോ പരിവർത്തന മേഖല

Dഹീമോ ഹാകി പരിവർത്തന മേഖല

Answer:

B. മോഹോ പരിവർത്തന മേഖല

Read Explanation:

മാന്റിൽ ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കതിനു തൊട്ടു താഴെ ഉള്ള പാളിയാണ് മാന്റിൽ ഭൂവൽക്ക മാന്റിലിൽ നിന്നും വേർതിരിക്കുന്ന 'മോഹോ പരിവർത്തന മേഖല 'യിൽ തുടങ്ങി 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു ഭൂവൽക്കവും മാന്റിലിന്റെ ഉപരി ഭാഗവും ചേർന്നുള്ള ഭാഗത്തെ ശിലാമണ്ഡലം എന്ന് വിളിക്കുന്നു ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർ വരെ വ്യത്യസ്ത കനത്തിൽ നില കൊള്ളുന്നു ശിലാമണ്ഡലത്തിനു തൊട്ടു താഴെയായി അർധദ്രാവാവസ്ഥയിൽ അസ്തനോസ്ഫിയർ മാന്റിലിന്റെ ഭാഗമാണ്.[അസ് തനോ എന്ന വാക്കിനർത്ഥം ദുർബലം എന്നാണ് ] ഏകദേശവും 400 കിലോമീറ്റർ വരെയാണ് അസ്തനോസ്ഫിയർ വ്യാപിച്ചിട്ടുള്ളത് അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമാണ് അസ്തനോസ്ഫിയർ ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ [3.4 ഗ്രാം /ഘന .സെ .മീ.]അനുഭവപ്പെടുന്നത്


Related Questions:

ആസ്തനോസ്ഫിയർ -
ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കത്തിന് തൊട്ടു താഴെയുള്ള പാളി:
താപനിലയും സമ്മർദ്ദവും വർദ്ധിക്കുന്നു എന്തിലൂടെ ?
ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു .തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയ രൂപങ്ങളെ എന്ത് വിളിക്കുന്നു ?
ഭൂവൽക്ക ശിലകളിൽ ലംബദിശയിലുള്ള വിള്ളലുകളിലേക്ക് കടന്നുകയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികളിലേക്ക് സമാനമായ ആന്തര ശിലാരൂപങ്ങൾ ഉണ്ടാകുന്നു.ഇവയെ വിളിക്കുന്നത്: