Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തെയും മാന്റ്റിലിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?

Aഗുട്ടൻബർഗ് വിച്ഛിന്നത

Bമൊഹോറോവിക് വിച്ഛിന്നത

Cലിത്തോസ്ഫിയർ

Dഅസ്തെനോസ്ഫിയർ

Answer:

B. മൊഹോറോവിക് വിച്ഛിന്നത

Read Explanation:

  • ഭൂമിയുടെ ഭൂവൽക്കത്തെയും മാന്റ്റിലിനെയും വേർതിരിക്കുന്ന അതിർത്തിയെ "മൊഹോറോവിക് വിച്ഛിന്നത" എന്ന് വിളിക്കുന്നു,
  • 1909-ൽ ഈ അതിർത്തി ആദ്യമായി തിരിച്ചറിഞ്ഞ ക്രൊയേഷ്യൻ ഭൂകമ്പ ശാസ്ത്രജ്ഞനായ ആൻഡ്രിജ മൊഹോറോവിചിക്കിന്റെ പേരിലാണ് ഇതിന് ഈ പേര് ലഭിച്ചത്
  • മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന
    അതിർവരമ്പ്- ഗുട്ടൻബെർഗ് വിച്ഛിന്നത

ഭൂവൽക്കം(Earth's Crust)

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ്  ഭൂവൽക്കം എന്നുപറയുന്നത്.
  • പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഇത് 
  • സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു.
  • സിലിക്കൺ,അലൂമിനിയം,മെഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെയും ശിലകളുടെയും കലവറയാണ് ഭൂവൽക്കം
  • ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം - അലുമിനിയം

മാന്റിൽ (Mantle) 

  • ഭൂവല്ക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു
  • ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെ ആഴമുണ്ട് 
  • ഏറ്റവും കനം കൂടിയ പാളി
  • ഉപരിമാന്റ്റിൽ,അധോമാൻറിൽ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു 
  • സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമ്മിതമായ ഉപരി മാൻറിൽ ഖരാവസ്ഥയിലാണ്.
  • ഉപരിമാൻ്റിലിന് താഴെയായി സ്ഥിതി ചെയ്യുന്ന അധോമാന്റിൽ അർധദ്രവാവസ്ഥയിലാണ്

കാമ്പ്

  • ഭൂമിയുടെ കേന്ദ്ര ഭാഗമാണ്  കാമ്പ്
  • 2900 കിലോമീറ്റർ മുതൽ 6371 കിലോമീറ്റർ വരെ  വ്യാപിച്ചിരിക്കുന്ന പ്രദേശം 
  • പുറക്കാമ്പ്,അകക്കാമ്പ് എന്നിങ്ങിനെ കാമ്പിന് രണ്ട് ഭാഗങ്ങളുണ്ട്
  • പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഉരുകിയ  അവസ്ഥയിലാണ്
  • ഭൂമിയുടെ അകക്കാമ്പ്  ഖരാവസ്ഥയിലാണ് 
  • അകക്കാമ്പിന്റെ ഏകദേശം കനം  - 3400 കിലോമീറ്റർ
  • അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത്  നിക്കലും  ഇരുമ്പും കൊണ്ടാണ്.
  • പ്രധാനമായും നിക്കൽ (NI), ഇരുമ്പ് (Fe) എന്നീ ധാതുക്കളാൽ നിർമിതമായതിനാൽ അകകാമ്പ് നിഫെ (NIFE) എന്നും അറിയപ്പെടുന്നു.

 


Related Questions:

Find the correct statement from those given below.?
പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി ഏത് ?
An international treaty for the conservation and sustainable utilization of Wetlands is
ഊഷ്മാവിന്റേയും, മഴയുടേയും അടിസ്ഥാനത്തില്‍ കാലാവസ്ഥയെ തരംതിരിച്ച ശാസ്ത്രകാരന്‍
2024 ൽ കുള്ളൻ ഗ്രഹമായ "പ്ലൂട്ടോയെ" സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച യു എസിലെ സംസ്ഥാനം ഏത് ?