ഭ്രാന്തിപ്പശു രോഗത്തിന് കാരണമാകുന്നത് ഇവയിൽ ഏതാണ് ?Aവൈറസ്Bബാക്ടീരിയCപ്രോട്ടോസോവDപ്രിയോൺAnswer: D. പ്രിയോൺ Read Explanation: ഭ്രാന്തിപ്പശുരോഗം ബൊവൈൻ സ്പോഞ്ചിഫോം എൻസഫലോപതി (BSE) എന്ന് ശാസ്ത്രീയനാമം. മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി കന്നുകാലികളിൽ വ്യാപിക്കുന്നു. ഈ രോഗം കന്നുകാലികളുടെ തലച്ചോറിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്നു. പ്രിയോൺ എന്നറിയപ്പെടുന്ന വികലമായ പ്രോട്ടീനിൽ നിന്നുള്ള അണുബാധയാണ് BSEക്ക് കാരണമെന്ന് കരുതപ്പെടുന്നു. ഈ രോഗത്തിന്റെ മനുഷ്യ വകഭേദമാണ് ക്രൂസ്ഫെൽറ്റ് ജേക്കബ് രോഗം (CJD) ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടുകളുടെ മാംസം കഴിക്കുകവഴിയാണ് മനുഷ്യനിൽ ഈ രോഗം പകരാൻ ഇടയാക്കുന്നത്. Read more in App