App Logo

No.1 PSC Learning App

1M+ Downloads
ഭ്രൂണ ഘട്ടം എന്നാൽ ?

Aഗർഭധാരണം തൊട്ട് രണ്ടാഴ്ച പൂർത്തിയാകുന്നതുവരെ

Bരണ്ട് മാസം തൊട്ട് ജനനം വരെ

Cരണ്ടാഴ്ച്ച തൊട്ട് രണ്ട് മാസം പൂർത്തിയാകും വരെ

Dഗർഭധാരണം തൊട്ട് ജനനസമയം വരെയുള്ള 280 ദിവസം

Answer:

C. രണ്ടാഴ്ച്ച തൊട്ട് രണ്ട് മാസം പൂർത്തിയാകും വരെ

Read Explanation:

ജനനപൂർവ ഘട്ടം (PRE-NATAL PERIOD)

  • പ്രാഗ്ജന്മ ഘട്ടം എന്നും അറിയപ്പെടുന്നു
  • ഗർഭധാരണം തൊട്ട് ജനനസമയം വരെയുള്ള 280 ദിവസം 
  • ഗർഭപാത്രത്തിൽ വച്ചുള്ള വികസനം

വികസന സവിശേഷത

  • ദ്രുതഗതി
  • ക്രമാനുഗതം
  • പ്രവചനക്ഷമം
  • ഘടനാപരം 
  • ഈ ഘട്ടത്തിൽ കുഞ്ഞ് അമ്മയെ ആശ്രയിക്കുന്നു
  • ജനനപ്രക്രിയ സ്വാഭാവിക വികസനത്തിനിടക്കുള്ള ഒരു തടസ്സം മാത്രമാണ്.

ജനനപൂർവ ഘട്ടത്തിന്റെ ഉപഘട്ടങ്ങൾ

1. ജീവസ്പുരണ ഘട്ടം (GERMINAL PERIOD)

  • ബീജാങ്കുരണഘട്ടം എന്നും അറിയപ്പെടുന്നു
  • ഗർഭധാരണം തൊട്ട് രണ്ടാഴ്ച പൂർത്തിയാകുന്നതുവരെ 

2. ഭ്രൂണ ഘട്ടം (EMBRYONIC PERIOD)

  • രണ്ടാഴ്ച്ച തൊട്ട് രണ്ട് മാസം പൂർത്തിയാകും വരെ

3. ഗർഭ ഘട്ടം (FOETAL PERIOD)

  • ഗർഭസ്ഥശൈശവം
  • രണ്ട് മാസം തൊട്ട് ജനനം വരെ

Related Questions:

3 H'ൽ ഉൾപ്പെടാത്തത് ?
ശൈശവഘട്ടത്തിൽ പരിശുദ്ധനായ ഒരു കുട്ടിയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന ബോധം ഏതാണ് ?
മാതാപിതാക്കളെ ആശ്രയിക്കുന്നതിൽ നിന്നും പാരമ്പര്യത്തിൽ നിന്നുള്ള മോചനം മുഖ്യ ആവശ്യം ആയി കാണപ്പെടുന്ന വികാസ ഘട്ടം ഏത് ?
The development in an individual happens:
എത്ര ഘട്ടങ്ങളിലൂടെയാണ് മനോ സാമൂഹ്യ വികാസം സാധ്യമാകുന്നത് എന്നാണ് എറിക് എച്ച് എറിക്സൺ അഭിപ്രായപ്പെട്ടത് ?