Challenger App

No.1 PSC Learning App

1M+ Downloads

ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. കാലാവസ്ഥ ഭൂപടം
  2. രാഷ്ട്രീയ ഭൂപടം
  3. കാർഷിക ഭൂപടം
  4. വ്യാവസായിക ഭൂപടം

    Aii, iii

    Biii, iv

    Cഇവയൊന്നുമല്ല

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: 

    1. ഭൗതിക ഭൂപടങ്ങൾ (Physical maps)

    2. സാംസ്കാരിക ഭൂപടങ്ങൾ (Cultural maps)

    1.ഭൗതിക ഭൂപടങ്ങൾ (Physical Maps)

    • ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • കാലാവസ്ഥ ഭൂപടം
    • മണ്ണ് ഭൂപടം
    • നൈസർഗ്ഗിക സസ്യജാല ഭൂപടം
    • ജ്യോതിശാസ്ത്ര ഭൂപടം
    • ഭൂപ്രകൃതി ഭൂപടം
    • ദിനാവസ്ഥ ഭൂപടം

    2.സാംസ്‌കാരിക ഭൂപടങ്ങൾ (Cultural maps)

    • കൃഷി,വ്യവസായം,രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങൾ.

    സാംസ്‌കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • രാഷ്ട്രീയ ഭൂപടം
    • കാർഷിക ഭൂപടം
    • വ്യാവസായിക ഭൂപടം

    Related Questions:

    ' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?
    ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?
    1. ധരാതലീയ ഭൂപടത്തിൽ വടക്ക് - തെക്ക് ദിശയിൽ വരച്ചിട്ടുള്ള ചുവപ്പ് രേഖകൾ 
    2. ഇവയുടെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുംതോറും കൂടിവരുന്നു
    3. ഭൂതലത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതുവശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാന നിർണ്ണയത്തിന് പരിഗണിക്കുക

    ഏത് രേഖകളെക്കുറിച്ചാണ് മുകളിൽ പറയുന്നത് ? 

    ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?

    1) വെള്ളച്ചാട്ടങ്ങൾ 

    2) സിർക്കുകൾ 

    3) മൊറൈനുകൾ

    4) കൂൺ ശിലകൾ

    5) ബീച്ചുകൾ 

    6) ഡെൽറ്റകൾ

    REDD പ്ലസ് പദ്ധതി താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടതാണ് ?