App Logo

No.1 PSC Learning App

1M+ Downloads
'മംഗൾയാൻ' എന്ന കൃതിയുടെ രചയിതാവ് ?

Aഡോ. കെ. ശിവൻ

Bകെ. രാധാകൃഷ്ണൻ

Cഡോ. ജോർജ്ജ് വർഗ്ഗീസ്

Dനമ്പി നാരായണൻ

Answer:

C. ഡോ. ജോർജ്ജ് വർഗ്ഗീസ്

Read Explanation:

മംഗൾയാൻ

  • ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണപദ്ധതിയായ 'മാർസ് ഓർബിറ്റർ മിഷൻ" (മംഗൾയാൻ) 

  • 2013 നവംബർ 5-നാണ് വിക്ഷേപിക്കപ്പെട്ടത്. 

  • 2014  സെപ്റ്റംബർ 24-ന് മംഗൾയാൻ ചൊവ്വയിലെത്തി.

  • ചൊവ്വയിലേയ്ക്ക് നാസ പര്യവേഷണ വാഹനം അയയ്ക്കുന്നതിന് ചെലവാക്കിയ തുകയുടെ പത്തിലൊന്നുമാത്രം ചെലവഴിച്ചാണ് ഇന്ത്യ 15 മാസം കൊണ്ട് മംഗൾയാൻ പദ്ധതി വിജയിപ്പിച്ചെടുത്തത്.

  • ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ് മംഗൾയാൻ.

  • ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൗത്യമാണ് മംഗൾയാൻ.

  • മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണവാഹനമാണ് പിഎസ്എൽവി സി-25.

  • ചൊവ്വയിലേയ്ക്ക് വിജയകരമായി പര്യവേക്ഷണ വാഹനം അയക്കുന്ന  നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും ആദ്യ വിക്ഷേപണത്തിലൂടെ ചൊവ്വാദൗത്യം വിജയത്തിലെത്തിച്ച ആദ്യ രാജ്യമായത് ഇന്ത്യയാണ് .

  • ചൊവ്വ പര്യവേഷണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം ഫിജിയാണ്.

  • എസ്. അരുണൻ ആയിരുന്നു മംഗൾയാൻ ദൗത്യത്തിൻ്റെ പ്രോജക്‌ട് ഡയറക്‌ടർ.

  • മംഗൾയാൻ ദൗത്യം പ്രമേയമാക്കി ജഗൻ ശക്തി സംവിധാനം ചെയ്‌ത സിനിമാണ് മിഷൻ മംഗൾ.

  • 'മംഗൾയാൻ' എന്ന കൃതിയുടെ രചയിതാവ് ഡോ. ജോർജ്ജ് വർഗ്ഗീസ്.

  • 'മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണം' എന്ന കൃതിയുടെ രചയിതാവ് ലിജോ ജോർജ്ജ്


Related Questions:

പ്രപഞ്ചത്തിൽ ഗ്യാലക്‌സികൾ പരസ്‌പരം അകുന്നുകൊണ്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള ദൂരവും പരസ്‌പരം അകലുന്ന വേഗതയും നേർഅനുപാതത്തിൽ ആണെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
പൊതുവായ ഒരു രൂപഘടന ഇല്ലാത്ത നക്ഷത്ര സമൂഹങ്ങളാണ് :
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?
താപനില ഏറ്റവും കൂടിയ നക്ഷത്രങ്ങളുടെ നിറം ഏതാണ് ?