Aമൗര്യ സാമ്രാജ്യം.
Bചോഴ സാമ്രാജ്യം
Cപാണ്ട്യ സാമ്രാജ്യം
Dഗുപ്ത സാമ്രാജ്യം
Answer:
A. മൗര്യ സാമ്രാജ്യം.
Read Explanation:
മൗര്യ സാമ്രാജ്യം
മഗധയുടെ രാജവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യമാണ് മൗര്യ സാമ്രാജ്യം.
ബി.സി. 321 മുതൽ ബി.സി. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്.
ഇതിൽ ചന്ദ്രഗുപ്ത മൗര്യൻ മുതൽ അശോക ചക്രവർത്തി വരെയുള്ള മൂന്നു രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു വർഷങ്ങൾ ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമായാണ് വിലയിരുത്തുന്നത്.
ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് അക്കാലത്താണ്.
ആ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്മാരുടേത്.
ഒൻപത് തലമുറ രാജാക്കന്മാരാണ് ആ കാലയളവിൽ ഭരിച്ചത്.
മൗര്യരുടെ ഒരു സേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ് അവസാന മൗര്യചക്രവർത്തിയായിരുന്ന ബൃഹദ്രഥനെ വധിച്ച് സാമ്രാജ്യത്തിന് അന്ത്യം വരുത്തിയത്.
അതോടെയാണ് ഔദ്യോഗികമായി മൗര്യസാമ്രാജ്യ ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങൾ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.