ഹൈട്രജൻ പെറോക്സൈഡ് ടെസ്റ്റ്:
- മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന രാസ വസ്തു ആണ്, ഹൈഡ്രജൻ പെറോക്സൈഡ്.
- മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുമ്പോൾ, ജൈവാംശത്തിന്റെ തോതിനനുസരിച്ച്, മണ്ണ് പതഞ്ഞ് പൊങ്ങുന്നു.
ബോയിലിങ് ട്യൂബ് ടെസ്റ്റ്:
- മണ്ണിലെ ജലാംശം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ആണ്, ബോയിലിങ് ട്യൂബ് ടെസ്റ്റ്.
- ഒരു ബോയിലിങ് ട്യൂബിൽ, മണ്ണെടുത്തിട്ട്, വായറ്റം പഞ്ഞി കൊണ്ട് അടച്ച് വെച്ച് ചൂടാകുമ്പോൾ, മണ്ണിലെ ജലത്തിന്റെ അംശം നീരാവി ആവുന്നു.
- ബോയിലിങ് ട്യൂബ് തണുപ്പികുമ്പോൾ, ട്യൂബിന്റെ അറ്റങ്ങളിൽ ജല കണികകൾ കാണപ്പെടുകയും ചെയ്യുന്നു.
ഫിൽറ്റർ പേപ്പർ ടെസ്റ്റ്:
- മണ്ണിന്റെ ആഗിരണ ശേഷി തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ആണ് ഫിൽറ്റർ പേപ്പർ ടെസ്റ്റ്.
- ഒരേ അളവിലെ വിവിധ മണ്ണിനങ്ങൾ, ഫിൽറ്റർ പേപ്പറിൽ എടുക്കുക.
- അവയിൽ, ഡ്രോപ്പറിന്റെ സഹായത്തോടെ ജലം ഇറ്റിക്കുക, ഏത് മണ്ണാണോ ആദ്യം ജല തുള്ളികൾ വീഴ്ത്തുന്നത്, ആ മണ്ണിന് കുറവ് ആഗിരണ ശേഷിയാനുള്ളത്.