App Logo

No.1 PSC Learning App

1M+ Downloads
മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ താഴെപ്പറയുന്നവയിൽ ഏതാണ് ?

Aആർട്ടിക്കിൾ 45

Bആർട്ടിക്കിൾ 47

Cആർട്ടിക്കിൾ 48

Dആർട്ടിക്കിൾ 50

Answer:

B. ആർട്ടിക്കിൾ 47

Read Explanation:

ആർട്ടിക്കിൾ 47

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 47 പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർദ്ദേശക  തത്വമാണ്. 
  • ഭരണകൂടം ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും ഉയർത്തുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതിന്റെ പ്രാഥമിക കടമകളായി പരിഗണിക്കേണ്ടതാണ്.
  • ഇതിനോടൊപ്പം ലഹരി പാനീയങ്ങളുടെയും, ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്നുകളുടെയും നിരോധനത്തിനായും ഭരണകൂടം പരിശ്രമിക്കേണ്ടതുണ്ട്.

Related Questions:

ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. 42-ാം ഭേദഗതി 'ചെറുഭരണ ഘടന' എന്നറിയപ്പെടുന്നു.
  2. 44-ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി. 
  3. 45-ാം ഭേദഗതി സംവരണം പത്തു വർഷത്തേക്ക് കൂട്ടുകയുണ്ടായി.

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു 
  2. ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു 
  3. ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്. 
  4. നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?

  1. അനുച്ഛേദം 39
  2. അനുച്ഛേദം 39 A
  3. അനുച്ഛേദം 43 A
  4. അനുച്ഛേദം 48 A
    The concept of welfare state is included in the Constitution of India in: