Challenger App

No.1 PSC Learning App

1M+ Downloads
മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല :

Aഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Bഉപോഷ്‌ണ ഉച്ചമർദ്ദ മേഖല

Cധ്രുവീയ ഉച്ചമർദ്ദമേഖല

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Answer:

A. ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

  • ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല 

  • പണ്ട് പായ്ക്കപ്പലുകളിൽ സഞ്ചരിച്ചിരുന്ന യാത്രികർ ഭയപ്പെട്ടിരുന്ന മേഖല 

  • വൻതോതിൽ വായു മുകളിലേക്കു ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്.

  • കാറ്റുകൾ ഇല്ലാത്ത ഈ മേഖല അറിയപ്പെടുന്നത് നിർവാതമേഖല (Doldrums)


Related Questions:

ട്രോപോസ്ഫിയറിൽ ഉയരത്തിനനുസരിച്ച് താപനില ക്രമമായി കുറയുന്ന തോത് :
The tropopause, the boundary between troposphere and stratosphere, has which of the following characteristics?
The form of condensation where fine water droplets remain suspended like smoke over the valleys and water bodies is called :
Which layer of the Atmosphere helps in Radio Transmission?
ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം