മനുഷ്യ ശരീരത്തിലെ ഏത് ഭാഗത്തെയാണ് ടൈഫോയ്ഡ് ബാധിക്കുന്നത്?
Aപേശികൾ
Bതലച്ചോറ്
Cകുടൽ
Dരക്തം
Answer:
C. കുടൽ
Read Explanation:
- സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരിയ അണുബാധയെ തുടർന്നാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്.
- പ്രധാനമായും മനുഷ്യശരീരത്തിലെ കുടലിലാണ് ഈ രോഗം ബാധിക്കപെടുന്നത്.
- ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്.
- രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു. ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും.
- കുടലിലെത്തുന്ന സാൽമോണല്ല ടൈഫി ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.
- ക്ഷീണം, വയറുവേദന , ക്രമേണ വർദ്ധിച്ചുവരുന്ന പനി , തലവേദന,വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ