Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏതാണ് ?

Aയൂട്ടറസ് മാക്സിമസ്

Bസ്റ്റേപ്പീഡിയസ്

Cസാർട്ടോറിയസ്

Dഗ്ലുട്ടിയസ് മാക്സിമസ്

Answer:

D. ഗ്ലുട്ടിയസ് മാക്സിമസ്

Read Explanation:

പേശി വ്യവസ്ഥ (Muscular System)

  • തന്തുക്കളുടെ രൂപത്തിലുള്ള പേശീകോശങ്ങള്‍ ചേര്‍ന്നാണ്‌ പേശികള്‍
    രൂപംകൊള്ളുന്നത്‌.
  • പേശികളാണ്‌ ചലനം സാധ്യമാക്കുന്നത്‌.
  • പേശികളെക്കുറിച്ചുള്ള പഠനമാണ്‌ മയോളജി.

ഐച്ഛിക പേശികള്‍

  • ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്ന പേശികളാണ്‌ ഐച്ഛിക പേശികള്‍.
  • അസ്ഥിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയെ അസ്ഥിപേശികള്‍ എന്നും അറിയപ്പെടുന്നു.
  • മനുഷ്യശരീരത്തില്‍ 639 അസ്ഥി പേശികളുണ്ട്‌.
  • സിലിണ്ടര്‍ ആകൃതിയാണ്‌ അസ്ഥി പേശീതന്തുക്കള്‍ക്കുള്ളത്‌,
  • ഇവ രേഖാങ്കിത പേശികള്‍ എന്നും അറിയപ്പെടുന്നു.

അനൈച്ഛിക പേശികള്‍

  • അനൈച്ഛിക ചലനങ്ങള്‍ക്കുകാരണമായ പേശികളാണ്‌ അനൈച്ഛിക പേശികള്‍,
  • കുഴല്‍ രൂലത്തിലുള്ള അവയവങ്ങളിലാണ്‌ ഇവ കൂടുതലായി കാണപ്പെടുന്നത്
  • ഇവ രേഖാശൂന്യ പേശികളാണ്‌.
  • ഹൃദയപേശികള്‍ ജീവിതകാലം മുഴുവന്‍ തളര്‍ച്ചകൂടാതെ പ്രവര്‍ത്തിക്കുന്നു.
  • പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ചരട്‌ പോലുള്ള ഭാഗങ്ങളാണ്‌ ടെന്‍ഡനുകള്‍.
  • പേശികളില്‍ കാണപ്പെടുന്ന വര്‍ണ്ണകം-മയോഗ്ലോബിന്‍
  • ഏറ്റവും വലിയ പേശി പൃഷ്ഠഭാഗത്തെ പേശിയായ ഗ്ലൂറ്റിയസ് മാക്സിമസ് ആണ്.
  • ഏറ്റവും ചെറിയ പേശി ചെവിയിൽ കാണപ്പെടുന്ന സ്റ്റെപിഡിയസ് ആണ്
  • ഏറ്റവും നീളംകൂടിയ പേശിയാണ്‌ സാര്‍ട്ടോറിയസ്‌.
  • ഏറ്റവും ബലിഷ്ഠമായ പേശി- ഗര്‍ഭാശയ പേശി
  • ശരീരത്തിലെ പേശികളില്ലാത്ത അവയവമാണ്‌- ശ്വാസകോശം

  • പേശീ സങ്കോചം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണം- കൈമോഗ്രാഫ്‌.
  • പേശികളെ ബാധിക്കുന്ന രോഗം : ടെറ്റനി.
  • ഹൃദയപേശികള്‍ക്ക്‌ ഉണ്ടാകുന്ന വേദന- അന്‍ജിന.
  • പേശീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌: സെറിബെലം.

Related Questions:

Which of these proteins store oxygen?
Which of these structures has alternate dark and light bands on it?
How many regions is the vertebral column divided into?

പേശികളുമായി ബന്ധപെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മയോസൈറ്റുകൾ എന്നാണ് പേശി കോശങ്ങൾ അറിയപ്പെടുന്നത്.
  2. മയോസിൻ, ആക്ടിൻ എന്നീ പ്രോട്ടീനുകളാണ് പേശി കോശങ്ങളിൽ അടങ്ങിയിരിക്കുന്നത്.
  3. ഹീമോഗ്ലോബിൻ ആണ് പേശികൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു.
    What percentage of body weight of an adult human is contributed by muscles?