Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 146

Bസെക്ഷൻ 145

Cസെക്ഷൻ 144

Dസെക്ഷൻ 143

Answer:

D. സെക്ഷൻ 143

Read Explanation:

സെക്ഷൻ 143 - വ്യക്തിയെ വ്യാപാരം ചെയ്യൽ [trafficking of person ] - മനുഷ്യകച്ചവടം

  • ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിനുവേണ്ടി ഭീഷണിപ്പെടുത്തിയോ, ബലപ്രയോഗത്തിലൂടെയോ, അധികാരദുർവിനിയോഗത്തിലൂടെയോ തട്ടിക്കൊണ്ടുപോയി പാർപ്പിക്കുകയോ, കൈമാറ്റം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്താൽ അത് മനുഷ്യകച്ചവടമാണ് .

  • ചൂഷണം എന്ന പ്രയോഗത്തിൽ - ശാരീരിക ചൂഷണം , ലൈംഗിക ചൂഷണം , അടിമത്തം , ഭിക്ഷാടനം , ബലപ്രയോഗത്തിലൂടെ അവയവങ്ങൾ നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടുന്നു.

  • ഈ കുറ്റം നിർണ്ണയിക്കുന്നതിൽ ഇരയുടെ സമ്മതം അപ്രധാനമാണ്.


Related Questions:

ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
  2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
  3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
  4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു
    വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?