Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനിൽ കാണപ്പെടുന്ന ക്രോമോസോമുകളുടെ എണ്ണം

A23

B46

C50

D72

Answer:

B. 46

Read Explanation:

മനുഷ്യരിലെ ക്രോമസോമുകൾ

  • ഓരോ ജീവജാതിയിലും നിശ്ചിത എണ്ണം ക്രോമസോമുകളാണുള്ളത്
  • മനുഷ്യനിൽ 46 ക്രോമസോമുകളുണ്ട്.
  • ഇവയിൽ 44 എണ്ണം സ്വരൂപ ക്രോമസോമുകളും (Somatic chromosomes) രണ്ടെണ്ണം ലിംഗനിർണയ ക്രോമസോമുകളുമാണ് (Sex chromosomes).
  • ഒരുപോലെയുള്ള രണ്ടു ക്രോമസോമുകൾ ചേർന്നതാണ് ഒരു സ്വരൂപജോഡി.
  • അങ്ങനെ 22 ജോഡി സ്വരൂപ ക്രോമസോമുകളാണ് മനുഷ്യരിലുള്ളത്.

ലിംഗനിർണയ ക്രോമസോമുകൾ

  • ലിംഗനിർണയ ക്രോമസോമുകൾ രണ്ടുതരമുണ്ട്.
  • അവയെ X ക്രോമസോം എന്നും Y ക്രോമസോം എന്നും വിളിക്കുന്നു.
  • സ്ത്രീകളിൽ രണ്ട് X ക്രോമസോമുകളും പുരുഷൻമാരിൽ ഒരു X ക്രോമസോമും ഒരു Y ക്രോമസോമുമാണുള്ളത്.
  • അതായത്, സ്ത്രീയുടെ ജനിതകഘടന 44 + XX ഉം പുരുഷന്മാരിലേത് 44 + XY ഉം ആണ്.

Related Questions:

മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനിലയാണ് :
വാക്‌സിനേഷൻ എന്ന വാക്ക് രൂപപ്പെട്ട 'vacca' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യത്തിന്റെ ശാസ്ത്രീയ നാമം?
ക്രോമോസോം നമ്പർ 9 ലെ തകരാറു കാരണം കാണപ്പെടുന്ന ജനിതക രോഗം ഏത് ?

ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതില്‍ ഗ്രിഗര്‍ മെന്‍ഡലിന് സഹായകമായ വസ്തുതകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.

1.വര്‍ഗസങ്കരണപരീക്ഷണങ്ങള്‍

2.ഡി.എന്‍.എ യുടെ ഘടന കണ്ടെത്തല്‍

3.പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്‍

4.ക്രോമസോമുകളുടെ ഘടന കണ്ടെത്തല്‍