App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസിക പ്രക്രിയകളാണ് പഠന വിധേയമാക്കേണ്ടതെന്നും അഭിപ്രായപ്പെടുന്ന മനശാസ്ത്ര ചിന്താധാര ഏത് ?

Aമാനവികതാവാദം

Bവ്യവഹാരവാദം

Cധർമ്മവാദം

Dജ്ഞാതൃവാദം

Answer:

D. ജ്ഞാതൃവാദം

Read Explanation:

ജ്ഞാതൃവാദം (Cognitivism)

  • പിയാഷെയുടെ സിദ്ധാന്തങ്ങൾ ആണ് ജ്ഞാതൃവാദത്തിന്റെ പ്രധാന അടിത്തറ.
  • ബ്രൂണർ ആണ് ഇതിൻറെ മറ്റൊരു പ്രധാന വക്താവ്.
  • 1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത് നോം ചോംസ്കി  മുന്നോട്ടുവെച്ച ആശയങ്ങൾ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി.
  • മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസിക പ്രക്രിയകളാണ് പഠന വിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം.
  • തലച്ചോറിൻറെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി.
  • അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അറിവ് നിർമ്മിക്കപ്പെടുന്നു എന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നു.

Related Questions:

വില്യം വൂണ്ട് (Wilhelm Wundt) തുടക്കം കുറിച്ച മനഃശാസ്ത്രത്തിലെ ചിന്താധാര ?
What is the role of a teacher in Bruner’s theory of discovery learning?
ഒരു വ്യക്തിയുടെ സ്വത്വവും അവന്റെ മാനസിക പരിസരവും ചേർന്നതിനെ അറിയപ്പെടുന്നത് :
The method of learning - operant conditioning was proposed by:
Which of the following is an example of accommodation?