App Logo

No.1 PSC Learning App

1M+ Downloads
മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ കേരള സംസ്ഥാന പോലീസ് രൂപം നൽകിയ പദ്ധതിയുടെ പേര് എന്താണ്?

Aവിമുക്തി

Bയോദ്ധാവ്

Cകവചം

Dപോരാളി

Answer:

B. യോദ്ധാവ്

Read Explanation:

  • മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന് യോദ്ധാവ് പദ്ധതി കേരള സംസ്ഥാന പോലീസ് രൂപം നൽകി

  • വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

  • മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.


Related Questions:

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ /ബന്ധുഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം നൽകുന്ന ധനസഹായ പദ്ധതിയുടെ പേര് എന്താണ് ?
സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹികശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി കേരള സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുക എന്നതാണ് __________ ന്റെ ലക്ഷ്യം
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.