Challenger App

No.1 PSC Learning App

1M+ Downloads
മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച രാജാവ്?

Aവിശാഖം തിരുന്നാൾ രാമവർമ

Bസ്വാതി തിരുന്നാൾ രാമവർമ

Cശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ

Dറാണി സേതുലക്ഷ്മിഭായ്

Answer:

A. വിശാഖം തിരുന്നാൾ രാമവർമ

Read Explanation:

വിശാഖം തിരുനാൾ

  • ഭരണകാലഘട്ടം -  1880-1885
  • 'പണ്ഡിതന്‍ എന്ന നിലയില്‍ പ്രശസ്തനായ തിരുവിതാംകൂര്‍ രാജാവ്‌'
  • വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാകാൻ ക്ഷണം ലഭിച്ച ഇന്ത്യയിലെ ആദ്യ രാജാവ്.
  • തിരുവിതാംകൂറിൽ സമ്പൂര്‍ണ്ണ ഭൂസർവ്വേ നടത്തിയ രാജാവ് (1883)
  • തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ്

  • പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ സാമ്പത്തിക സഹായം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരി
  • കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ മോചിപ്പിച്ച രാജാവ്‌
  • അനന്ത വിലാസം കൊട്ടാരം നിർമിച്ച തിരുവിതാംകൂർ രാജാവ്
  •  The Horrors of war & Benefits of Peace, Observations on Higher Education എന്നീ പ്രശസ്തമായ കൃതികൾ എഴുതിയത് വിശാഖം തിരുനാളാണ്
  • 1881ൽ തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിച്ച മഹാരാജാവ് (നിലവിൽ വന്നത് : 1887).
  • സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങളെഴുതിയ മഹാരാജാവ്  

  • കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് 
  • തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത്‌ ഇദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ്.
  • വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത മരച്ചീനി ഇനം - ശ്രീവിശാഖം 

മുല്ലപ്പെരിയാർ പാട്ട കരാറും ശ്രീ വിശാഖം തിരുനാളും

  • മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ട ഭരണാധികാരി - വിശാഖം തിരുനാള്‍
  • മുല്ലപെരിയാർ ഡാമിന് അന്തിമാനുമതി നൽകിയ തിരുവിതാംകൂർ മഹാരാജാവ്
  • മുല്ലപെരിയാർ പാട്ടക്കരാറിനെ എന്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാകൂർ ഭരണാധികാരി

Related Questions:

1938 ൽ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവ്വീസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേതാണ്?

  1. 1809 ൽ കുണ്ടറ വിളംബരം നടത്തി
  2. 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.
  3. തൃപ്പടിദാനം നടത്തിയ രാജാവാണ്
  4. 1721 ൽ ആറ്റിങ്ങൽ കലാപം നയിച്ച രാജാവാണ്.
    കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു ?
    Pandara Pattam proclamation was issued in the year of ?
    The 'Treaty of military assistance' was signed between?