Challenger App

No.1 PSC Learning App

1M+ Downloads
മരണമോ അതിഭീകരമായ അനുഭവങ്ങളോ ഏതു നിമിഷവും വന്നുചേരുമെന്ന വ്യാകുലതയിലുള്ളവർ ഏതുതരം വൈകാരിക രോഗമാണ് പ്രകടിപ്പിക്കുന്നത് ?

Aഉത്കണ്ഠ

Bനിരാശ

Cആക്രമണം

Dസമ്മർദ്ദം

Answer:

A. ഉത്കണ്ഠ

Read Explanation:

ഉത്കണ്ഠ (Anxiety)

  • ഉത്കണ്ഠ എന്നത് എല്ലാ മനുഷ്യരിലും കാണപ്പെടുന്ന ഒരു വൈകാരിക പ്രതിഭാസമാണ്.
  • പലവിധത്തിലാണ് ഓരോ മനുഷ്യരിലും ഉത്കണ്ഠ അനുഭവപ്പെടുന്നത്.
  • അവ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവമാണ് ഉത്കണ്ഠ എന്ന് നിർവ്വചിക്കാം.
  • ഒരു വ്യക്തിയുടെ സ്വാഭാവിക പ്രവർത്തനങ്ങളെയും ജീവിതത്തെയും മോശമായി ബാധിക്കുന്ന വിധം ഉത്കണ്ഠ വളർന്ന് വഷളാകുമ്പോൾ അത് രോഗമാകുന്നു.
  • നിസ്സാരകാര്യങ്ങൾ പോലും ചെയ്തു തീർക്കുന്നതിൽ ഉത്കണ്ഠാരോഗമുള്ളവർക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടും.
  • ദിവസേന ചെയ്യുന്ന കാര്യങ്ങളിൽ അമിതമായി ഉത്കണ്ഠ അനുഭവിക്കുന്ന അവസ്ഥ ജോലിയെയും കുടുംബജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും എല്ലാം കാര്യമായിബാധിക്കും. കാലക്രമേണ ഈ ജീവിതം സുരക്ഷിതമല്ലാത്ത ഒന്നാണെന്നും എന്ത് അപകടവും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന ഭീതി നിറഞ്ഞ മാനസികാവസ്ഥയിലേക്ക് ഇത്തരം രോഗാവസ്ഥയുള്ളവർ മാറുകയും ചെയ്യും. 
  • മരണമോ അതിഭീകരമായ അനുഭവങ്ങളോ ഏതു നിമിഷവും വന്നുചേരുമെന്ന വ്യാകുലതയിലായിരിക്കും ഉത്കണ്ഠാരോഗമുള്ളവർ.
  • എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരവസ്ഥ ആ സമയം നിലനിൽക്കുന്നുണ്ടാവില്ല. വ്യാകുലത മൂലം മനസ്സിനെ സ്വസ്ഥമാക്കാനോ സന്തോഷം അനുഭവിക്കാനോ അവർക്കാവില്ല. 
  • ഉത്കണ്ഠമൂലം ഒരു വ്യക്തിക്ക് തീരുമാനം എടുക്കാൻ കഴിയാതെ അനിശ്ചിതത്വം തുടരുകയും മറ്റുള്ളവർ അവർക്കു വേണ്ടി തീരുമാനം എടുക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയുണ്ടാകാറുണ്ട്.
  • ഉത്കണ്ഠയുള്ള മാതാപിതാക്കളെ കണ്ടു കുട്ടികളും അതേപോലെ ലക്ഷണങ്ങൾ പ്രകടമാക്കാനുള്ള സാഹചര്യവുമുണ്ട്.

Related Questions:

കുട്ടികളുടെ ശാരീരിക വളർച്ചയെ നേരിട്ട് സ്വാധീനിക്കാത്ത ഘടകം ഏത് ?
ആശയ രൂപീകരണ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണ് വസ്തുക്കളുടെ അഭാവത്തിൽ അവയെപ്പറ്റി ഓർക്കാനും ചിന്തിക്കാനും കഴിയുന്നത്?
വ്യക്തി വികാസത്തിൽ സാമൂഹ്യ സാഹചര്യങ്ങൾ പ്രാധാന്യം എന്ന സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആണ്
School readiness skills are developed and most free times is spent playing with friends are major characteristics of:
പ്രീ സ്കൂളുകളിൽ കളികൾക്ക് പ്രാധാന്യമുള്ളത് എന്തുകൊണ്ടാണ് ?