App Logo

No.1 PSC Learning App

1M+ Downloads
മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?

Aഔറംഗസീബ്

Bജഹാംഗീര്‍

Cഷാജഹാന്‍

Dമഹബത്ത് ഖാന്‍

Answer:

A. ഔറംഗസീബ്

Read Explanation:

ഔറംഗസേബ്

  • ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് 1667-ല്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി

  • ശിവജിയുടെ ഭരണകാലത്ത്‌ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന വ്യക്തി.

  • സാമ്രാജ്യ വിസ്തൃതി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി.

  • പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി (1658)

  • ഏറ്റവും നിഷ്ഠൂരനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടു.

  • 1658-ലെ ധര്‍മട്‌ യുദ്ധത്തിലും സമുഗഡ്‌ യുദ്ധത്തിലും ദാരയെ തോൽപ്പിച്ചു

  • ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ തേജ്‌ ബഹാദൂറിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി.

  • 1689 ൽ മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി

  • ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ടു.

  • ‘ആലംഗീര്‍’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച  ചക്രവര്‍ത്തി. 

  • ആലംഗീര്‍ എന്ന വാക്കിന്റെ അർഥം: ലോകം കീഴടക്കിയവൻ 

  • ഡല്‍ഹിയില്‍ മോട്ടി മസ്ജിദ്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി

  • ലാഹോറില്‍ ബാദ്ഷാഹി മോസ്ക്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി

  • അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി

  • മുഗള്‍ രാജസദസ്സില്‍ സംഗീതവും നൃത്തവും നിരോധിച്ച ഭരണാധികാരി 

 


Related Questions:

ഔറംഗസീബ് വധിച്ച സിഖ് ഗുരു ആരാണ് ?
What is the name of the third volume of Akbarnama?
Which of the following Mughal King reign during the large scale famine in Gujarat and Deccan?
Historian Abdul Hamid Lahori was in the court of:
ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ?