Challenger App

No.1 PSC Learning App

1M+ Downloads

മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ?

  1. പൂക്കോട്ടൂർ യുദ്ധം
  2. കുളച്ചൽ യുദ്ധം
  3. കുറച്യർ യുദ്ധം
  4. ചാന്നാർ ലഹള

    A1

    Bഎല്ലാം

    C3, 4

    D1, 4

    Answer:

    A. 1

    Read Explanation:

    പൂക്കോട്ടൂർ യുദ്ധം.

    • മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം.
    • ബ്രിട്ടീഷ് പട്ടാളം ഈ യുദ്ധത്തിനൊടുവിൽ പിൻവാങ്ങി.

    കുറിച്യ കലാപം

    • കുറിച്യർ കലാപം നടന്ന വർഷം - 1812
    • കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
    • കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
    • കുറിച്യർ കലാപത്തിൽ കുറിച്യറെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗമാണ് : കുറുമ്പർ
    • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം

    കുറിച്യർ കലാപത്തിന്റെ കാരണങ്ങൾ:

    • ബ്രിട്ടീഷുകാർ അധിക നികുതി ചുമത്തിയത്
    • നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
    • നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്
    • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

    കുളച്ചൽ യുദ്ധം :

    • മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം
    • ഏഷ്യലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം
    • കുളച്ചൽ യുദ്ധം നടന്ന വർഷം - 1741
    • കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്
    • ഡിലനോയ് പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു.
    • നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.

    ചാന്നാർ ലഹള

    • ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം
    • ഒന്നാം ചാന്നാർ ലഹള നടന്നത് - 1822
    • ചാന്നാർ ലഹള നടന്ന വർഷം - 1859
    • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
    • ചാന്നാർ ലഹളയുടെ മറ്റൊരു പേര് - മേൽമുണ്ട് സമരം 
    • ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിയ ദിവസം - 1859 ജൂലൈ 26
    • ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മാർത്താണ്ഡവർമ

    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1.പാലക്കാടുള്ള കൽപ്പാത്തി ശ്രീ വിശ്വനാഥ ക്ഷേത്ര റോഡിൽ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണ് കൽപ്പാത്തി സമരം.

    2.കൽപാത്തി വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനയാണ് ആര്യസമാജം.

    3.ആര്യസമാജം നയിച്ച കൽപാത്തി വിപ്ലവത്തിന് നേതൃത്വം വഹിച്ച ബ്രാഹ്മണൻ ആനന്ദ ഷേണോയി ആയിരുന്നു.

    4.1930 ലാണ് കൽപ്പാത്തി സമരം നടന്നത്

    മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന ഏത് ?
    1898 ലെ ചാലിയത്തെരുവ് ലഹളയുടെ സൂത്രധാരൻ?
    In which year Paliyam Satyagraha was organised ?
    The main centre of Malabar Rebellion was ?